Today gold rate in uae: സംസ്ഥാനത്ത് കഴിഞ്ഞ് കുറച്ച് ദിവസങ്ങളിലായ കുടിയും കുറഞ്ഞും മുന്നേറുകയാണ് സ്വർണ വില. ഏഴാം തിയതി 1320 രൂപയുടെ വന്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും തൊട്ടടുത്ത ദിവസം കുറഞ്ഞതിന്റെ പകുതിയിലേറെ കൂടുകയും ചെയ്തു. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയമായിരുന്നു സ്വർണത്തിലെ അപ്രതീക്ഷിത ഇടിവിന് കാരണമായത്. നിലവില്‍ പവന് 58200 രൂപ എന്ന നിരക്കിലാണ് വില്‍പ്പന
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
കേരളത്തിന് പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങുന്ന യു എ ഇയിലും സ്വർണ വിലയില്‍ അടുത്തിടെ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ട്രംപിന്റെ വിജയത്തിന് പിന്നാലെ യു എ യിലും സ്വർണ വിലയില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് സ്വർണ വില വലിയ തോതില്‍ ഉയർന്നു കൊണ്ടിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.
മലബാർ ഗോള്‍ഡിന്റെ വിലസൂചിക പ്രകരം യു എ ഇയില്‍ നിലവില്‍ ഒരു ഗ്രാം സ്വർണത്തിന്റെ വില 301.25 യു എ ഇ ദിർഹമാണ്. അതായത് ഒരു പവന് 2410 ദിർഹം. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 55367 രൂപ. കേരളത്തിലെ ഇന്നത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയില്‍ പവന് 2833 രൂപയുടെ വ്യത്യാസം കാണാന്‍ സാധിക്കും.
കേരളത്തിലേയും യു എ ഇയിലേയും വിലയിലെ ഈ വ്യത്യാസം കാരണമാണ് പ്രവാസികളില്‍ അധികവും ദുബായില്‍ നിന്നും മറ്റും സ്വർണം വാങ്ങുന്നത്. യഥാർത്ഥത്തില്‍ യു എ ഇയിക്കാള്‍ സ്വർണത്തിന് വിലക്കുറവുള്ള മറ്റൊരു രാജ്യവും ഗള്‍ഫ് മേഖലയിലുണ്ടെന്നാണ് മലബാർ ഗോള്‍ഡിന്റെ പ്രൈസ് ചാർച്ച് വ്യക്തമാക്കുന്നത്.
ജി സി സി രാഷ്ട്രങ്ങളില്‍ ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലായിടത്തും സ്വർണത്തിന് വിലക്കൂടുതലാണ്. എന്നാല്‍ കുവൈത്തിലെ വില നിലവാരം നോക്കുകയാണെങ്കില്‍ യു എ ഇയേക്കാള്‍ കുറവാണെന്ന് കണ്ടെത്താന്‍ സാധിക്കും. ഇന്നത്തെ വില നിലവാരപ്രകാരം കുവൈത്തില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് നല്‍കേണ്ടത് 24.52 കുവൈത്ത് ദിനാറാണ്, (6746.91 രൂപ). ഈ നിരക്കില്‍ പവന് 53975.28 രൂപയുമാകും.
അതായത് യു എ ഇയിലേയും കുവൈത്തിലേയും വിലകള്‍ തമ്മിലുള്ള വ്യത്യാസം 1392 രൂപയുടേതാണ് (55367-53975). കേരളത്തിലേയും കുവൈത്തിലേയും വിലകള്‍ തമ്മിലാണ് താരതമ്യം ചെയ്യുന്നതെങ്കില്‍ പവന് 4225 രൂപയുടെ വ്യത്യാസമാണ് കാണാന്‍ സാധിക്കുന്നത്. മലയാളി പ്രവാസികള്‍ യു എ ഇയില്‍ നിന്നും സ്വർണം വാങ്ങാതെ ദുബായില്‍ നിന്നും സ്വർണം വാങ്ങുകയാണെങ്കില്‍ പവന് 2833 രൂപ ലാഭിക്കാന്‍ സാധിക്കും.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും ഉയർന്ന സ്വർണ വില നില്‍ക്കുന്നത് ഒമാനിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 32 ഒമാനി റിയാലാണ് (7,016.97 രൂപ) നല്‍കേണ്ടത്. ഈ നിരക്കില്‍ പവന് 56135 രൂപയോളമാകും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കുള്ള രാജ്യത്തേയും കേരളത്തിലേയും വില തമ്മിലും 2065 രൂപയുടെ വ്യത്യാസം കാണാന്‍ സാധിക്കും.