Today’s gold rate in uae;ദുബൈ:ദുബൈയിൽ സ്വർണ വില ഇന്നലെ വൈകുന്നേരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദുബൈ ജ്വല്ലറി ഗ്രൂപ്പി (ഡി.ജി.ആർ)ന്റെ കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണത്തിന് വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്ക് ഗ്രാമിന് 325.75 ദിർഹമായി ഉയർന്നുവെന്ന് പ്രമുഖ റിപ്പോർട്ടുകളിൽ പറഞ്ഞു. ബുധനാഴ്ച വിപണികൾ അവസാനിക്കുമ്പോൾ ഗ്രാമിന് 323.75 ദിർഹം ആയിരുന്നു. മറ്റ് വേരിയന്റുകളിൽ, 22 കാരറ്റ് ഗ്രാമിന് 301.5 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. അതുപോലെ വ്യാഴാഴ്ച വൈകുന്നേരം ഗ്രാമിന് 22 കാരറ്റ്, 18 കാരറ്റ് എന്നിവ യഥാക്രമം 292.0 ദിർഹമായും 250.25 ദിർഹമായും ഉയർന്നു.
ആഗോള തലത്തിൽ, യു.എ.ഇ സമയം വൈകിട്ട് 6.20ന് 0.6 ശതമാനം ഉയർന്ന് ഔൺസിന് 2,690.14 ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. യു.എസ് തെരഞ്ഞെടുപ്പ് അടക്കമുള്ള ഒട്ടേറെ സ്വാധീനങ്ങൾ സ്വർണ വിലയിലെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ കുതിച്ചുചാട്ടം കറൻസിയുടെ സർകുലേഷൻ ശേഷിയിൽ സ്വർണത്തിനുള്ള യഥാർഥ ഡിമാൻഡിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒക്ടോബർ അവസാനത്തോടെ $2,700 തലത്തിൽ ഇതെത്തുമെന്നും വിലയിരുത്തപ്പെടുന്നു. യു.എസ് സാമ്പത്തിക വീക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം സ്വർണ വില ഉയർത്തുന്നത് തുടരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.