Today’s Gold rate in uae:ഇന്ത്യയേക്കാള്‍ സ്വര്‍ണവില കുറവ് ദുബായില്‍, അതിന്റെ കാരണം ഇതാണ്

Today’s gold rate in uae;എന്തുകൊണ്ടാണ് സ്വര്‍ണത്തിന് വേണ്ടി യുഎഇയെ ഇന്ത്യക്കാര്‍ ഇപ്പോഴും ആശ്രയിക്കുന്നത്. ഇന്ത്യയിലേക്കാള്‍ വില കുറവാണ് എന്നതു തന്നെ കാരണം. എത്ര വില കുറവുണ്ട് എന്ന് പറയാം…

യുഎഇയിലുള്ള സ്വര്‍ണത്തിന് ഇന്ത്യയിലേക്കാള്‍ പണിക്കൂലിയും നികുതിയും കുറവാണ് എന്നതാണ് വ്യത്യാസം. ഇതാണ് യുഎഇയില്‍ സ്വര്‍ണവില കുറയാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെയും യുഎഇയിലെയും സ്വര്‍ണവിലയില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു. അന്ന് ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ നികുതി 15 ശതമാനമായിരുന്നു. പിന്നീട് കുറച്ചു.

സ്വര്‍ണത്തിന്റെ ഇറക്കുമതി 15ല്‍ നിന്ന് ആറ് ആക്കി കുറയ്ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതോടെ ഇന്ത്യയില്‍ നിന്ന് വാങ്ങുന്നതും യുഎഇയില്‍ നിന്ന് വാങ്ങുന്നതും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞു. എങ്കിലും യുഎഇയില്‍ തന്നെയാണ് വിലക്കുറവ്. 24 കാരറ്റ് സ്വര്‍ണം വച്ച് ഇക്കാര്യം വിശദീകരിച്ചാല്‍ വേഗത്തില്‍ മനസിലാക്കാം…

ആദ്യം 24 കാരറ്റ് സ്വര്‍ണം എന്താണ് എന്ന് പറയാം. മറ്റു കാരറ്റിലുള്ള സ്വര്‍ണത്തില്‍ ചെമ്പ് ഉള്‍പ്പെടുത്തിയാണ് ആഭരണങ്ങള്‍ നിര്‍മിക്കുക. എന്നാല്‍ 24 കാരറ്റ് സ്വര്‍ണത്തില്‍ മറ്റു ലോഹങ്ങള്‍ ഉള്‍പ്പെടുത്തില്ല. സമ്പൂര്‍ണമായി സ്വര്‍ണമാകുമെന്ന് ചുരുക്കം. ഇന്ത്യയില്‍ ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ശരാശരി വില 8750 രൂപയാണ്. 10 ഗ്രാമിന് 87500 രൂപ. നികുതി കൂടി ചേരുമ്പോള്‍ 90000 ആകും.

യുഎഇ ദിര്‍ഹവും ഇന്ത്യന്‍ രൂപയും തമ്മിലുള്ള ഇന്നത്തെ വ്യത്യാസം 23.67 ആണ്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 350 ദിര്‍ഹമാണ് വില. അതായത്, രൂപയിലേക്ക് മാറ്റുമ്പോള്‍ ശരാശരി ഗ്രാം വില 8284 രൂപയും 10 ഗ്രാമിന് 82840 രൂപയുമാകും. നികുതികളുടെ കടമ്പയില്ലാത്തതിനാല്‍ ഈ വിലയ്ക്ക് തന്നെ സ്വര്‍ണം വാങ്ങാനും പറ്റും. ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 7000 രൂപ വ്യത്യാസമുണ്ട് എന്ന് ചുരുക്കം. ഇനി ദുബായ് ഗോള്‍ഡ് സൂക്കിലെ വില പരിശോധിച്ചാല്‍ ഒരുപക്ഷേ ഇതിനേക്കാള്‍ വില കുറയും.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുമ്പോള്‍ കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരും. നിശ്ചിത പരിധി കഴിഞ്ഞുള്ള സ്വര്‍ണത്തിനാണ് നികുതി കൊടുക്കേണ്ടത്. പുരുഷന്‍മാര്‍ക്ക് 20 ഗ്രാം വരെ കൊണ്ടുവരുന്നതിന് തടസമില്ല. സ്ത്രീകള്‍ക്ക് 40 ഗ്രാം കൊണ്ടുവരാം. ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ ഇളവ്. കോയിന്‍, ബാര്‍ എന്നിവയ്ക്ക് ഇളിവില്ല. ആഭരണങ്ങള്‍ മേല്‍പ്പറഞ്ഞ പരിധിക്ക് അപ്പുറമുണ്ടെങ്കില്‍ 10 മുതല്‍ 12 ശതമാനം വരെ കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടി വരും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top