Dubai rta; ദുബായ്: ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് ബുക്കിംഗ്, ട്രാക്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ദുബായ്. ആർടിഎയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വാണിജ്യ ഗതാഗത സേവനങ്ങൾ നൽകുന്നതിനും ലോജിസ്റ്റിക്സ്, വാണിജ്യ വാഹന ഫ്ളീറ്റുകൾ നിയന്ത്രിക്കുന്നതിനും ഓൺ-ഡിമാൻഡ് ബുക്കിംഗ്, ട്രാക്കിംഗ് സേവനങ്ങൾ നൽകുന്നതിനുമുള്ള പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ആരംഭിക്കുന്നത്.

ജിസിസി മേഖല, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഡിജിറ്റൽ ലോജിസ്റ്റിക് കമ്പനിയായ TruKKerമായി സഹകരിച്ചാണ് ലോജിസ്റ്റി എന്ന പുതിയ പ്ലാറ്റ്‌ഫോം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
എഐ പവേർഡ് സിബിഎം കാൽക്കുലേറ്റർ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകൾ ഈ പ്ലാറ്റ്‌ഫോമുകളിലുണ്ടാകും. കാര്യക്ഷമവും തടസ്സമില്ലാത്തതും വിശ്വസനീയവുമായ സേവനങ്ങൾ നൽകിക്കൊണ്ട് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം.