Truecaller is coming to iOS;ഐഫോണിലെ ട്രൂകോളര്‍ ഇനി ആന്‍ഡ്രോയിഡിലെ പോലെ തന്നെ;പൂര്‍ണ സ്വാതന്ത്ര്യം;അറിയാം കിടിലൻ മാറ്റങ്ങൾ..
Truecaller is coming to iOS;ആഗോള തലത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സൗജന്യ കോളര്‍ ഐഡി സേവനമാണ് ട്രൂകോളര്‍. ട്രൂകോളര്‍ ആപ്ലിക്കേഷന്റെ സേവനങ്ങള്‍ താമസിയാതെ ഐഫോണുകളില്‍ ശരിയായ രീതിയില്‍ ലഭ്യമാവും. നിലവില്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ലഭ്യമാവുമെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലേത് പോലെ സുഗമമായ രീതിയിലല്ല അതിന്റെ പ്രവര്‍ത്തനം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ആന്‍ഡ്രോയിഡ് ഫോണുകളിലെ ട്രൂകോളര്‍ ആപ്പില്‍ അപരിചിതമായ ഒരു നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ ആ നമ്പര്‍ ആരുടേതാണെന്നും, ഡയല്‍ ചെയ്യുന്ന നമ്പറുകള്‍ ആരുടേതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ അതിവേഗം തന്നെ ലഭിക്കും. എന്നാല്‍ നിലവില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന് നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കില്‍ മാത്രമേ ആ നമ്പര്‍ ആരുടേതാണെന്ന് അറിയാനാവൂ.
എന്നാല്‍ പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇത് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി സേവനങ്ങള്‍ക്ക് തത്സമയം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ട്രൂകോളര്‍ സിഇഒ സിഇഒ അലന്‍ മാമെഡി അടുത്തിടെ ഒരു എക്‌സ് പോസ്റ്റിലൂടെ ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചിരുന്നു.
‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഏറെകുറെ ശരിയായി ട്രൂകോളര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ട്രു കോളറിന്റെ പ്രവര്‍ത്തനം ആദ്യന്തം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയാവുന്ന സമയം ഇതാണ് ‘ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
Truecaller is coming to iOS 18 with full caller ID features,
Comments (0)