യുഎഇയിൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ രണ്ട് പേർക്ക് വൻ തുകയുടെ ഭാഗ്യ സമ്മാനം നേടി. ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ഒരു മില്യൺ യുഎസ് ഡോളർ വീതം നേടി. സൈപ്രസ് സ്വദേശിയായ കിരിയാക്കോസ് മൈക്കിലിഡീസും സൗദി അറേബ്യ സ്വദേശിയായ അബ്ദുല്ല അൽസൈദിനുമാണ് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
43 കാരനായ കിരിയാക്കോസ് സെപ്റ്റംബർ 5 ന് പാരീസിലേക്കുള്ള യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങിയിരുന്നു. 10 വർഷത്തിലേറെയായി പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന മൈക്കിലിഡ്സ് കളിപ്പാട്ടങ്ങളുടെയും ഒരു വിതരണ കമ്പനി നടത്തുന്നു. “10 വർഷത്തിലേറെയായി ടിക്കറ്റുകൾ വാങ്ങുന്നു, ഒടുവിൽ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി,” മൈക്കിലിഡ്സ് പറഞ്ഞു. 1999 മുതൽ മില്ലേനിയം മില്യണയർ പ്രമോഷൻ നേടുന്ന രണ്ടാമത്തെ സൈപ്രിയറ്റാണ് അദ്ദേഹം.
65 കാരനായ അബ്ദുല്ല അൽസൈദ് ഓൺലൈനിലൂടെയാണ് ടിക്കറ്റ് വാങ്ങിയത്. 20 വർഷത്തിലേറെയായി പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന അൽസെയ്ദ് ഇത്തവണ 20 ടിക്കറ്റുകളാണ് വാങ്ങിയത്. സമ്മാന തുക ഒരു ബിസിനസ്സിൽ നിക്ഷേപിക്കാനും കുറച്ച് തൻ്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂക്ഷിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു. 1999 മുതൽ മില്ലേനിയം മില്യണയർ പ്രമോഷൻ നേടിയ 14-ാമത്തെ സൗദി അറേബ്യൻ പൗരനാണ് അദ്ദേഹം.