UAE Accident; കാർ മറിഞ്ഞ് 13കാരന് ദാരുണാന്ത്യം. യുഎഇയിലെ മലീഹ റോഡിലാണ് സ്വദേശി ബാലൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടത്. കുട്ടി ഓടിച്ചിരുന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെടുന്ന സമയത്ത് അമിത വേഗത്തിലായിരുന്നു കാറെന്ന് അധികൃതർ കരുതുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അപകടത്തെക്കുറിച്ച് വ്യാഴാഴ്ചയാണ് ഷാർജ പോലീസ് ഓപ്പറേഷൻസ് റൂമിലേയ്ക്ക് കോൾ ലഭിച്ചത്. അടിയന്തര രക്ഷാപ്രവർത്തകർ എത്തിയപ്പോഴേയ്ക്കും കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തിന്‍റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്ത് പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് അപകടകരമാണ്.
സുരക്ഷിതത്വത്തിന്‍റെയും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിന്‍റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സാധുവായ ലൈസൻസില്ലാതെ കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കുന്നതിനെതിരെ യുഎഇ പോലീസ് മാതാപിതാക്കൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.