Posted By Ansa Staff Editor Posted On

UAE Accident; അബുദാബിയിൽ ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം

UAE Accident; ഡ്രൈവര്‍മാര്‍ അപ്രതീക്ഷിതമായി വാഹനം നിര്‍ത്തിയതിനെ തുടര്‍ന്ന് ഞെട്ടിക്കുന്ന അപകടം. രണ്ട് വ്യത്യസ്ത അപകടങ്ങളിലായാണ് ഗുരുതര അപകടം ഉണ്ടായത്. പിക്കപ്പ് ട്രക്കില്‍നിന്ന് മെത്ത പറക്കുന്നത് കണ്ട് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. മറ്റൊരാള്‍ ഹൈവേയില്‍ സ്റ്റീല്‍ കമ്പികള്‍ കിടക്കുന്നത് കണ്ട് പെട്ടെന്ന് നിര്‍ത്തി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മെത്ത മാറ്റുന്നതിന് പകരം ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുകയും പിന്നാലെ ട്രക്ക് കാറില്‍ ഇടിക്കുന്നത് കാണാം. വണ്ടി ഒരു വശത്തേക്ക് മറിഞ്ഞ് മറ്റ് യാത്രികരെ ഇടിക്കുകയായിരുന്നു. രണ്ട് സാഹചര്യങ്ങളിലും ഡ്രൈവര്‍മാര്‍ അപകടങ്ങളില്‍നിന്ന് മാറി നീങ്ങിയിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. രണ്ടാമത്തെ അപകടത്തില്‍ ചില ഉരുക്ക് കമ്പികള്‍ ഹൈവേയിലേക്ക് ഉരുളുന്നത് കാണാം.

നിരവധി വാഹനങ്ങള്‍ വടികള്‍ക്ക് മുകളിലേക്ക് ഓടിച്ചു കയറ്റുകയും വെള്ള വാന്‍ പെട്ടെന്ന് നിര്‍ത്തി അതിന്റെ പിന്നിലേക്ക് ഇടിക്കുകയുമായിരുന്നു. ‘റോഡുകളില്‍ ഇത്തരം അപ്രതീക്ഷിത അപകടങ്ങള്‍ ഒഴിവാക്കുക, ഒരു കാരണവശാലും നിര്‍ത്തരുത്’, അബുദാബി പോലീസ് അറിയിച്ചു. എല്ലാ ശ്രദ്ധയും ഒഴിവാക്കി ഡ്രൈവിങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക,’ അബുദാബി പോലീസ് വ്യക്തമാക്കി.

റോഡിന് മധ്യേ നിര്‍ത്തുന്നത് 1,000 ദിര്‍ഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്നതുമാണ്. ‘കാര്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ റോഡില്‍നിന്ന് മാറി നില്‍ക്കേണ്ടതാണ്’, ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗ് മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *