Posted By Ansa Staff Editor Posted On

UAE Alert; കാറ്റും പ്രക്ഷുബ്ധമായ കടലും : യു.എ.ഇ യിൽ ഇന്ന് യെല്ലോ അലേർട്ട്

വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാണ്, കടൽത്തീരത്ത് ചിലപ്പോൾ 7 അടി വരെ ഉയരമുള്ള തിരമാലകൾ ഉണ്ടായേക്കാം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM)പറയുന്നത് അനുസരിച്ച് ജൂലൈ 28 ന് (ഇന്ന്) രാവിലെ 8 മണി മുതൽ ജൂലൈ 29 ന് രാവിലെ 8 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.

കാലാവസ്ഥ നേരിയതോതിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ പൊടി നിറഞ്ഞതായിരിക്കുമെന്നും താപനില കുറയുമെന്നും പ്രവചനമുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് ഇടയ്ക്കിടെ വീശാൻ സാധ്യതായുണ്ട്. തിരശ്ചീന ദൃശ്യപരതയിൽ കുറവുണ്ടായേക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *