UAE Amnesty Center; യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ നവംബർ രണ്ട്, മൂന്ന് തീയതികളിൽ സേവനം മുടങ്ങും. സാങ്കേതികപരമായ വിഷയങ്ങളെ തുടർന്ന് സേവനം മുടങ്ങുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഓഫിസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
അൽ അവീറിലും ദുബൈ കോൺസുലേറ്റ് ഓഫിസിലും പ്രവർത്തിച്ചിരുന്ന ഹെൽപ് ഡെസ്കുകളാണ് രണ്ട് ദിവസം പ്രവർത്തന രഹിതമാവുക.വെള്ളിയാഴ്ച സാമൂഹ മാധ്യമ പ്ലാറ്റ്ഫോമിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പൊതുമാപ്പ് ഇളവ് രണ്ടു മാസം കൂടി നീട്ടിയതായി കഴിഞ്ഞ ദിവസം യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു.