UAE Arrest; യുഎഇ ദേശീയദിനത്തിൽ പാര്‍ട്ടി സ്പ്രേ ഉപയോഗിച്ചവര്‍ക്ക് സംഭവിച്ചത്…

യുഎഇ ദേശീയ ദിനാഘോഷത്തിനിടെ പാര്‍ട്ടി സ്പ്രേ ഉപയോഗിച്ച് ക്യാംപ് ഉടമ. സംഭവത്തില്‍ ക്യാംപ് ഉടമയെയും മറ്റു ചിലരെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി ആഘോഷപരിപാടികള്‍ നടത്തുകയും അതിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതായും പോലീസ് കണ്ടെത്തി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇതുകൂടാതെ, അൽ ഫഖിത് ഏരിയയിൽ അശ്രദ്ധമായ രീതിയില്‍ വാഹനമോടിച്ച ഒട്ടേറെ ഡ്രൈവർമാരെയും അറസ്റ്റ് ചെയ്തതായി ഫുജൈറ പോലീസ് അറിയിച്ചു. രാജ്യത്തെ 53ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്കായി 14 നിബന്ധനകള്‍ കഴിഞ്ഞമാസം യുഎഇ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു.

ആഘോഷത്തിനായി മാർച്ചുകളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്, എല്ലാ ട്രാഫിക് നിയന്ത്രണങ്ങളും പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങളും പാലിക്കണം, ഡ്രൈവർമാരോ യാത്രക്കാരോ കാൽനടയാത്രക്കാരോ പാർട്ടി സ്പ്രേകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം എന്നിവയായിരുന്നു ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകൾ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version