ഉമ്മുൽ ഖുവൈൻ മരുഭൂമിയിൽ 10 കിലോയിലധികം മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി. മയക്കുമരുന്നുകൾക്കെതിരായ അന്വേഷണത്തിൽ 10 കിലോയിലധികം വരുന്ന മയക്കുമരുന്ന് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഉമ്മുൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡിൻ്റെ അധികാരപരിധിയിലുള്ള മരുഭൂമിയിൽ രണ്ട് വ്യക്തികൾ മയക്കുമരുന്ന് കടത്തി ഒളിപ്പിച്ചതായി സംശയിക്കുന്നുവെന്ന് ദുബായ് പോലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.
പിന്നീട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കൺട്രോളുമായി സഹകരിച്ച് തിരച്ചിലിനും അന്വേഷണത്തിനും ഒരു സംയുക്ത സംഘം രൂപീകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.