UAE Boat safari; സ്‌കൂളുകളിലേക്കുള്ള വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനത്തെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾക്കും കിൻ്റർഗാർട്ടനുകൾക്കും സർക്കുലർ പുറപ്പെടുവിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
നിലവിലുള്ള സംവിധാനം പിന്തുടർന്ന് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും സ്കൂളുകളഉടെയും സുരക്ഷ ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. പ്രത്യേക രജിസ്റ്ററിൽ അവരുടെ ഡാറ്റ (പേരും തിരിച്ചറിയൽ നമ്പറും) രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, ഔദ്യോഗിക ജോലി സമയത്തോ ശേഷമോ സ്കൂളിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സർക്കുലറിൽ പറയുന്നു. സന്ദർശനത്തിൻ്റെ കാരണവും വ്യക്തമാക്കിയിരിക്കണം.
അതേസമയം സന്ദർശനം ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്താണെങ്കിൽ രേഖാമൂലമുള്ള അനുമതിയും വാങ്ങണം. വിദ്യാഭ്യാസ സൗകര്യങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും വൃത്തങ്ങൾ പറഞ്ഞു.