Posted By Ansa Staff Editor Posted On

UAE Bus service; അജ്മാനിൽ നിന്ന് അബുദാബിയിലേക്ക് ഈ ദിവസം മുതൽ പുതിയ ബസ് സർവീസുകൾ

അജ്മാനിൽ നിന്ന് അബുദാബിയിലേക്കുള്ള പുതിയ പബ്ലിക് ബസ് സർവീസുകൾ ജൂലൈ 9 മുതൽ ആരംഭിക്കുമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അജ്മാനിൽ നിന്ന് അബുദാബിയിലേക്കും, അബുദാബിയിൽ നിന്ന് അജ്മാനിലേക്കും രണ്ട് ബസുകൾ വീതം ഉണ്ടാകും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അജ്‌മാൻ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് അബുദാബി ബസ് സ്റ്റേഷനിലേക്കും തിരികെ അൽ മുസല്ല സ്റ്റേഷനിലേക്കും യാത്ര ആരംഭിക്കും. ആദ്യ ബസ് അജ്മാനിൽ നിന്ന് രാവിലെ 7 മണിക്കും അവസാനത്തെ ബസ് വൈകുന്നേരം 7 മണിക്കും പുറപ്പെടും. അബുദാബിയിൽ നിന്നുള്ള ആദ്യ യാത്ര രാവിലെ 10 മണിക്കും അവസാനത്തെ യാത്ര രാത്രി 9.30 നും ആയിരിക്കും.ബസ് ടിക്കറ്റിന് 35 ദിർഹം ആയിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *