UAE Bus; യുഎഇയിലെ അബുദാബിയില്‍ ഇനി ചുരുങ്ങിയ ചെലവില്‍ യാത്ര ചെയ്യാം, അതും ബസ് മാര്‍ഗം. ഒരു മാസം മുഴുവന്‍ അബുദാബിയില്‍ ബസില്‍ യാത്ര ചെയ്യാന്‍ ചെലവാകുന്നത് വെറും 95 ദിര്‍ഹം മാത്രമാണ്. അബുദാബി മൊബിലിറ്റി അവതരിപ്പിക്കുന്ന പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസ് സ്വന്തമാക്കിയാല്‍ ചുരുങ്ങിയ ചെലവില്‍ ബസ് യാത്ര സാധ്യമാകും.

ഏഴ് ദിവസത്തേക്കും 30 ദിവസത്തേക്കും പരിധിയില്ലാതെ ബസ് യാത്രകള്‍ നടത്താന്‍ അനുവദിക്കുന്ന രണ്ട് പാസുകളാണ് എഡി മൊബിലിറ്റി ഒരുക്കുന്നത്. അബുദാബി സിറ്റി, അല്‍ ഐന്‍, അൽ ദഫ്ര എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ക്ക് ഈ പാസ് ഉപയോഗിക്കാം. ഇന്റര്‍സിറ്റി യാത്രകള്‍ ഈ പാസ് ഉപയോഗിച്ച് നടത്താനാകില്ല. ഏഴു ദിവസത്തെ അണ്‍ലിമിറ്റഡ് പാസ് ലഭിക്കുന്നതിന് 35 ദിര്‍ഹത്തിലും 30 ദിവസം യാത്ര ചെയ്യുന്നതിനുള്ള പാസിനായി 95 ദിര്‍ഹം ഫീസും അടച്ചാല്‍ മതിയാകും.
പാസ് നേടുന്നതിന് നിങ്ങളുടെ കൈവശം ഒരു ഹാഫിലത്ത് സ്മാര്‍ട്ട് കാര്‍ഡ് ഉണ്ടായിരിക്കണം. അനോണിമസ് അല്ലെങ്കിൽ പേഴ്സണലൈസ്ഡ് എന്ന രണ്ട് തരത്തിലുള്ള ഹാഫിലത് കാര്‍ഡുകളാണ് നിലവിലുള്ളത്. പത്ത് ദിര്‍ഹമാണ് കാര്‍ഡിന് ചെലവ് വരുന്നത്. 16 വര്‍ഷത്തേക്ക് കാലാവധി ഉണ്ടായിരിക്കുകയും ചെയ്യും.
മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള പ്രത്യേക കാര്‍ഡ് ആണ് പേഴ്സണലൈസ്ഡ് ഹാഫിലത് കാര്‍ഡ്. കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്നതിനായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ അബുദാബി മൊബിലിറ്റിയുടെ സെയില്‍സ് ആന്റ് റീചാര്‍ജ് മെഷീനുകള്‍, ബസ് സ്റ്റേഷനുകളിലെ കസ്റ്റമര്‍ ഹാപ്പിനസ് സ്റ്റോറുകള്‍, സായിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് എന്നിവിങ്ങളില്‍നിന്ന് പാസുകള്‍ വാങ്ങാനാകും. റീചാര്‍ജ് മെഷീനുകളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ അറിയുന്നതിന് ദാര്‍ബ് വെബ്സൈറ്റ് സന്ദര്‍ശിക്കാം.