UAE Car loan; യുഎഇയില്‍ കാർ ലോണിന് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

സ്വന്തമായി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. സ്വന്തം കാറില്‍ ദുബായ് നഗരം ചുറ്റാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും. ഒരു കാര്‍ വാങ്ങാന്‍ ഭീമമായ തുക മുടക്കാന്‍ കഴിയാത്തവര്‍ക്ക് വായ്പ എടുക്കുന്നത് നല്ല ഓപ്ഷനാണ്. യുഎഇയിലെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് ഓട്ടോ അല്ലെങ്കിൽ കാർ വായ്പകള്‍ നൽകുന്നു.

വ്യത്യസ്‌ത ധനകാര്യ സ്ഥാപനങ്ങൾ ‘ഗ്രീൻ’ വാഹന വായ്പകൾ മുതൽ ഫിക്സഡ് ഡിപ്പോസിറ്റ്, ഫിക്സഡ് റേറ്റ് ലോണുകൾ വരെ വിവിധ തരത്തിലുള്ള വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വായ്പയ്ക്കായി ആവശ്യമായ യോഗ്യത, കുറഞ്ഞ ശമ്പളം, പ്രായം, രേഖകൾ എന്നിവ പരിശോധിക്കാം. ഒരു വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകർക്ക് 21 വയസ് പ്രായമുണ്ടായിരിക്കണം. മിക്ക ബാങ്കുകളും കുറഞ്ഞത് 5,000 ദിർഹം ശമ്പളം ആവശ്യപ്പെടുന്നുണ്ട്.

ഇത് സ്ഥിരീകരിക്കുന്നതിന് താമസക്കാർ ശമ്പളത്തിൻ്റെ തെളിവ് കാണിക്കണം. ഈ തുക ഓരോ ബാങ്കിനും വ്യത്യാസപ്പെട്ടിരിക്കാം. ഡ്രൈവിങ് ലൈസൻസ്, കാർ രജിസ്ട്രേഷൻ, കാറിൻ്റെ മൂല്യനിർണയ സർട്ടിഫിക്കറ്റ്, യഥാർഥ എമിറേറ്റ്സ് ഐഡി, പാസ്പോർട്ടും വിസയും, 3-6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ശമ്പള സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പോളിസി രേഖകൾ, മാതൃരാജ്യത്തെ വീട്ടുവിലാസം എന്നീ രേഖകള്‍ വായ്പയ്ക്ക് ആവശ്യമാണ്. വായ്പ തിരിച്ചടവിൻ്റെ കാലാവധി സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ചിലർ അഞ്ച് വർഷം വരെയോ ഏതാനും മാസങ്ങള്‍ക്കോ കാലാവധി വാഗ്‌ദാനം ചെയ്‌തേക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top