Posted By Jasmine Staff Editor Posted On

UAE dependent visa; യുഎഇയിലേക്ക് ബന്ധുക്കളെ കൊണ്ട് വരുന്നതിനു പുതിയ നടപടികൾ! പ്രവാസികൾക്ക് വലിയ തിരിച്ചടി!!!

ദുബായ്: ആശ്രിത വിസയിൽ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള നടപടി കടുപ്പിച്ച് യുഎഇ. പുതിയ നിബന്ധന പ്രകാരം താമസ വിസയിൽ 5 ബന്ധുക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും താമസ സൗകര്യവും ഉണ്ടായിരിക്കണം. ആറാമത് ഒരാളെ കൂടി സ്പോൺസർ ചെയ്യണമെങ്കിൽ ശമ്പളം 15,000 ദിർഹം ഉണ്ടാകണം. ആറിലധികം ആളുകളെ സ്പോൺസർ ചെയ്യുന്ന അപേക്ഷകളിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) ഡയറക്ടർ ജനറലായിരിക്കും തീരുമാനമെടുക്കുക. അതേസമയം ജീവിത പങ്കാളിയെയും മക്കളെയും ഉൾപ്പെടെ 5 പേരാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

നിലവിൽ റസിഡൻസ് വിസയുള്ള ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ, ഇരുവരുടെയും മാതാപിതാക്കൾ എന്നിവർക്കാണ് ആശ്രിത വീസ ലഭിക്കുക. 4000 ദിർഹമാണ് ശമ്പള പരിധി. ഈ നിയമം അനുസരിച്ച് ഒരു ഭാര്യയിൽ എത്ര മക്കളുണ്ടെങ്കിലും സ്പോൺസർ ചെയ്യാം. രണ്ടാമതൊരു ഭാര്യയും മക്കളും ഉണ്ടെങ്കിൽ അവർക്കായി വേറെ ഫ്ലാറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള വിസയാണ് ലഭിക്കുക. 5000 ദിർഹം ഡിപ്പോസിറ്റ് ഉണ്ടായിരിക്കുകയും വേണം.

റെസി‍ഡൻസ് വിസയിൽ മാതാപിതാക്കളെ കൊണ്ടുവരാൻ 10,000 ദിർഹം ശമ്പളവും 2 ബെഡ് റൂം ഫ്ലാറ്റും നിർബന്ധമാണ്. 5000 ദിർഹം കെട്ടിവയ്ക്കണം. നാട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത, മാറ്റാരും നോക്കാനില്ലാത്ത പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ കൊണ്ടുവരാൻ പ്രത്യേക അനുമതി വേണം. ഒരു വർഷത്തെ വിസ കാലാവധിയാണ് ഉണ്ടായിരിക്കുക. ആവശ്യമെങ്കിൽ വീണ്ടും പുതുക്കാം. യുദ്ധം മൂലം പ്രയാസപ്പെടുന്ന രാജ്യക്കാരുടെ ആശ്രിതർക്കും വിസ പുതുക്കി നൽകും.

നിലവിൽ വിസിറ്റിങ് വീസയിലുള്ള കുടുംബാംഗങ്ങളെ റസിഡൻസ് വീസയിലേക്ക് മാറ്റാൻ കഴിയും. അതിനായി ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. 18 വയസ്സിനു മുകളിലുള്ളവർ മെഡിക്കൽ പരിശോധനയ്ക്കും ഹാജരാകണം. സന്ദർശക വീസ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും വേണം. പേരക്കുട്ടികളെ സ്പോൺസർ ചെയ്യാൻ കുറഞ്ഞത് 10,000 ദിർഹം ശമ്പളം ഉണ്ടാകണം.

ഗോൾഡൻ വിസ, ​ഗ്രീൻ വിസ എന്നിവയിലുള്ളവരുടെ ആശ്രിതർക്ക് 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞാലും താമസ വീസ റദ്ദാകില്ല. കാരണം ബോധിപ്പിച്ച് അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ മതി. വീസ കാലാവധി കഴിഞ്ഞാൽ പിഴ അടയ്ക്കാതെ 6 മാസം വരെ താമസിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *