UAE Dirham to INR; വീണ്ടും ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്കിൽ റെക്കോർഡ്

UAE Dirham to INR; ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് 23.17 പൈസയായിരുന്നു ഓൺലൈൻ നിരക്ക്. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടമാണ് ഉണ്ടായത്.

വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടും എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കാൻ ഇനിയും 10 ദിവസം അവശേഷിക്കുന്നതിനാല്‍ ഈ മെച്ചപ്പെട്ട വിനിമയ നിരക്ക് പലര്‍ക്കും പ്രയോജനപ്പെടുത്താനാകുന്നില്ല.

യുഎഇയിലെ എക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍ ഇന്നലെ ഒരു ദിർഹത്തിന് 23.05 രൂപയാണ് നൽകിയത്. ബോട്ടിമിലും ഇത്തിസലാത്തിന്റെ ഇ ആൻഡ് മണി ആപ്പിലും 23.16 രൂപ നൽകിയിരുന്നു. വാൻസ് ഉൾപ്പെടെ മറ്റു ചില ആപ്പിലും രാജ്യാന്തര നിരക്കിന് സമാനമായ നിരക്ക് നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version