Uae discount offer;ഷാർജ: കുറഞ്ഞ ചെലവിൽ വലിയ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ‘സ്പ്രിങ് സെയിൽ’ ഞായറാഴ്ച സമാപിക്കും. ലിസ് എക്സിബിഷനാണ് ഫെബ്രുവരി ആറുമുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ മേള സംഘടിപ്പിക്കുന്നത്. ലോകത്തെ ഒട്ടുമിക്ക മുൻനിര ബ്രാന്റുകളുടെയും ഉൽപന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ എക്സിബിഷനിൽ ലഭ്യമാണ്.

സ്കൂൾ അവശ്യസാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്റ്റൈലിഷ് പാദരക്ഷകൾ, പ്രമുഖ കമ്പനികളുടെ ഷൂസുകൾ, ജീവിതശൈലി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വാദ്യകരമായ പരിപാടികളും സമ്മാനങ്ങളും മറ്റൊരു എക്സിബിഷന്റെ ആകർഷണമാണ്.
ഉപഭോക്താക്കൾക്ക് മുൻനിര ബ്രാൻഡുകളിൽനിന്നും റീട്ടെയിലർമാരിൽനിന്നും ഏറ്റവും കുറഞ്ഞ വിലക്ക് വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള അവസരമാണിത്. ഉത്സവ സീസണുകളെ അപേക്ഷിച്ച് ഷോപ്പർമാർക്ക് ഏറ്റവും മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളുമാണ് സ്പ്രിങ് സെയിൽ വാഗ്ദാനം ചെയ്യുന്നതെന്ന് ലിസ് എക്സിബിഷൻസ് സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു.
പ്രമുഖ റീട്ടെയിലർമാരുടെയും ബെല്ലിസിമോ പെർഫ്യൂംസ്, ഹോംസ്റ്റൈൽ, എക്സ്പ്രഷൻ, ഒ.എം.എസ്, ആസ്റ്റർ ഫാർമസി, ബ്രാൻഡ് ബസാർ, എൽ.സി.ഡബ്ല്യു, ബേബി ഷോപ്പ്, സ്പ്ലാഷ്, നൈൻ വെസ്റ്റ്, നാച്ചുറലൈസർ, ഹഷ് പപ്പീസ്, സി.സി.സി, ക്രയോള, സ്കെച്ചേഴ്സ് തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സാന്നിധ്യം മേളയിലുണ്ട്. രാവിലെ 11 മുതൽ രാത്രി 11വരെ പ്രവർത്തിക്കുന്ന വിൽപനമേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് വിശാലമായ പാർക്കിങ്ങും സൗജന്യമാണ്.