UAE Drone update; വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ: വിശദാംശങ്ങൾ ചുവടെ

UAE Drone update; വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ. പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം ജനുവരി 7 മുതൽ പ്രാബല്യത്തിലായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) യ്‌ക്കൊപ്പം, ഡ്രോണുകളുടെ ഉപയോഗം സമൂഹത്തെയും വ്യോമമേഖലയെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സുരക്ഷാ വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്ന് അതോറിറ്റി പറഞ്ഞു.

5 കിലോഗ്രാമോ അതിൽ കുറവോ ഭാരമുള്ള ഡ്രോണുകൾ മാത്രമേ വ്യക്തിഗത ആവശ്യത്തിന് പ്രവർത്തിപ്പിക്കാവൂ. അംഗീകൃത സോണുകളിൽ, പ്രത്യേകിച്ച് ഗ്രീൻ സോണുകൾക്കുള്ളിലായിരിക്കണം പറപ്പിക്കേണ്ടത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിർബന്ധമായും റജിസ്‌റ്റർ ചെയ്യണം. വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, എയർഫീൽഡുകൾ അല്ലെങ്കിൽ നിയന്ത്രിത മേഖലകൾ എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. തറനിരപ്പിൽനിന്ന് 400 അടിയെക്കാൾ ഉയരത്തിൽ ഡ്രോണുകൾ പറത്താനും പാടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version