Posted By Nazia Staff Editor Posted On

UAE Emirates ID ;യുഎഇ എമിറേറ്റ് ഐഡിയിലെ ചിപ്പിൽ ഒളിച്ചിരിക്കുന്നത്ഈ രഹസ്യങ്ങൾ ; അതീവ സുരക്ഷാ സംവിധാനമുള്ള കാര്‍ഡിനെ കുറിച്ച് അറിയാം

uae emirates id;യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോര്‍ ഐഡൻ്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻ്റ് പോര്‍ട്ട്സ് അഥവാ ഐസിപി ഇഷ്യൂ ചെയ്യുന്ന ഐഡൻ്റിറ്റി കാര്‍ഡാണ് ആണ് എമിറേറ്റ്സ് ഐഡി. യുഎഇയിൽ താമസിക്കുന്ന എല്ലാ പൗരൻമാരും പ്രവാസികളും നിര്‍ബന്ധമായും കയ്യിൽ സൂക്ഷിക്കേണ്ട നിയമപരമായ രേഖയാണിത്. ഇത് എല്ലാ സമയത്തും കൈവശം വെക്കേണ്ടതുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങകൾ ലഭ്യമാകുന്നതിന് എമിറേറ്റ്സ് ഐഡി കയ്യിൽ ഉണ്ടായിരിക്കുക എന്നത് നിര്‍ബന്ധമായ കാര്യമാണ്.ഫിംഗര്‍ പ്രിൻ്റ് ബയോമെട്രിക് ഉൾപ്പടെയുള്ള വിവരങ്ങളടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് ആയിട്ടാണ് എമിറേറ്റ്സ് ഐഡി ലഭിക്കുക. എമിറേറ്റ്സ് ഐഡി കാര്‍ഡിൽ നിങ്ങൾക്ക് കാണാൻ കഴിയുന്ന വിവരങ്ങൾ മാത്രമല്ല ഉൾപ്പെടുത്തിയിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

കാര്‍ഡിലുള്ള ചിപ്പിൽ 20-ഓളം വിവരങ്ങൾ രഹസ്യമായി ഇരിക്കുന്നുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഏറ്റവും നവീനമായ സുരക്ഷാ സംവിധാനത്തിലൂടെ സംരക്ഷിച്ച് വെച്ചിട്ടുള്ള ഈ വിവരങ്ങൾ ഐസിപിയുടെ ഈ-ലിങ്ക് സംവിധാനം വഴി മാത്രമേ കാണാൻ കഴിയൂ.

കാര്‍ഡ് ഉടമയെ സംബന്ധിക്കുന്ന നിരവധി വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി ഉയര്‍ന്ന ഡാറ്റ കപ്പാസിറ്റിയുള്ള ചിപ് ആണ് എമിറേറ്റ് ഐഡി സ്മാര്‍ട്ട് കാര്‍ഡിലുള്ളത്. ഐഡൻ്റിറ്റി നമ്പര്‍, ഇഷ്യു ചെയ്ത തിയ്യതി, കാലാവധി അവസാനിക്കുന്ന തിയ്യതി, അറബിയിലും ഇംഗ്ലീഷിലുമായി കാര്‍ഡ് ഉടമയുടെ പേര്, പാസ്പോര്‍ട്ട് വിവരങ്ങൾ, ജെൻഡര്‍, പൗരത്വം, ജനനത്തീയതി തുടങ്ങിയ പ്രാഥമിക വിവരങ്ങൾ എമിറേറ്റ് ഐഡിയിലെ ചിപ്പിൽ ഉൾക്കൊള്ളുന്നു. അറബിയിലും ഇംഗ്ലീഷിലുമായി അമ്മയുടെ പേര്, ജോലി, വിവാഹ സ്റ്റാറ്റസ്, ഫാമിലി നമ്പര്‍ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ ചിപ്പിലുണ്ട്.

സ്പോൺസറുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഫോട്ടോ, രണ്ട് വിരലടയാളങ്ങൾ എന്നിവയും ചിപ്പിൽ സുരക്ഷിതമായി ഒളിപ്പിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ യുഎഇയിൽ താമസിക്കുന്ന ഒരു വ്യക്തിയെ കുറിച്ചുള്ള സകല വിവരങ്ങളും എമിറേറ്റ് ഐഡിയിൽ ഉണ്ടാകും. ഒമ്പതോളം സുരക്ഷാ ഫീച്ചറുകളുടെ കരുത്തുള്ള കാര്‍ഡിൻ്റെ വ്യാജ പകര്‍പ്പ് നിര്‍മ്മിക്കാനും തട്ടിപ്പിനായി ഉപയോഗിക്കാനും സാധ്യമല്ല. ബാങ്ക് കാര്‍ഡുകളിലുൾപ്പടെ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനങ്ങളാണ് എമിറേറ്റ്സ് ഐഡി കാര്‍ഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

എമിറേറ്റ് ഐഡി അപേക്ഷ സ‍മര്‍പ്പിക്കുന്നതോടൊപ്പം ഫീസും അടക്കണം. പ്രവാസികൾക്ക് അഞ്ചു വര്‍ഷത്തേക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യാനുള്ള ഫീസ് ആയി 100 ദിര്‍ഹമും സര്‍വ്വീസ് ഫീ ആയി 150 ദിര്‍ഹമും ടൈപിങ് സെൻ്റര്‍ ഫീ ആയി 30 ദിര്‍ഹമും നൽകേണ്ടി വരും. 24 മണിക്കൂറിനുൾക്കുള്ളിൽ എമിറേറ്റ് ഐഡി ഇഷ്യു ചെയ്യന്നതിനായി ഫൗരി എന്ന പേരിൽ അര്‍ജൻ്റ് സര്‍വ്വീസും ഐസിപി ഒരുക്കിയിട്ടുണ്ട്. യുഎഇ പൗരൻമാര്‍ക്കും ജിസിസി പൗരത്വമുള്ളവര്‍ക്കും പുതിയ കാര്‍ഡ് എടുക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും തകരാറിലായ കാര്‍ഡ് മാറ്റുന്നതിനും ഈ സേവനം ഉപയോഗപ്പെടുത്താം.

ജിസിസി പൗരൻമാരല്ലാത്ത പ്രവാസികൾക്ക് കാര്‍ഡ് റീപ്ലേസ്മെൻ്റ് മാത്രമേ അര്‍ജൻ്റ് സര്‍വ്വീസായി ലഭിക്കുകയുള്ളൂ. ഇതിനായി ഐസിപിയുടെ കസ്റ്റമര്‍ ഹാപ്പിനസ് സെൻ്റര്‍ സന്ദര്‍ശിക്കേണ്ടതാണ്. കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ യുഎഇ ഗവൺമെൻ്റ് പോര്‍ട്ടലിലും ഐസിപി വെബ്സൈറ്റിലും ലഭ്യമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *