uae emirates id;ദുബൈ: നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയിട്ടുണ്ടെങ്കില്‍ പിഴകളില്‍ നിന്ന് നിങ്ങളെ ഒഴിവാക്കിയേക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട 7 തരം പിഴകള്‍
എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട പിഴകളും റെസിഡന്‍സി, വിദേശികളുടെ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളും ഉള്‍പ്പെടുന്ന 7 അഡ്മിനിസ്‌ട്രേറ്റീവ് പിഴകള്‍ ഐസിപി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഐസിപി പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 7 തരം പിഴകള്‍:
7. സിസ്റ്റം ദുരുപയോഗം ചെയ്യുന്നത്. 5,000 ദിര്‍ഹം.
1. ഐഡി കാര്‍ഡ് രജിസ്‌ട്രേഷനിലെയും നല്‍കുന്നതിലെയും കാലതാമസം. കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം നല്‍കണം. പരമാവധി 1,000 ദിര്‍ഹം.
2. ഐഡി കാര്‍ഡ് കാലഹരണപ്പെട്ട തീയതി മുതല്‍ 30 ദിവസത്തിനുശേഷവും തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കുന്നതില്‍ അലംഭാവം കാണിക്കല്‍. കാലതാമസം വരുത്തുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം. പരമാവധി 1,000 ദിര്‍ഹം.
3. സേവന സ്വീകര്‍ത്താവ്( service recipient) തെറ്റായ ഡാറ്റ നല്‍കിയാല്‍ 3,000 ദിര്‍ഹം.
4. സിസ്റ്റം ഉപയോക്താക്കള്‍ അപേക്ഷ ടൈപ്പ് ചെയ്യുന്നതിലെ കൃത്യതയില്ലായ്മ, 100 ദിര്‍ഹം.
5. ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ അവരുമായി സഹകരിക്കാതിരിക്കുകയോ ചെയ്യുന്നത്. 5,000 ദിര്‍ഹം.
6. ഒരു പ്രവര്‍ത്തനവും നടത്താത്ത ഒരു സ്ഥാപനത്തിന് വിസയോ എന്‍ട്രി പെര്‍മിറ്റോ നല്‍കുന്നത്. 20,000 ദിര്‍ഹം.
എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട പിഴകളില്‍ നിന്ന് ഇളവിന് അപേക്ഷിക്കാമോ?
നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴ പുതുക്കാനോ ഇഷ്യൂ ചെയ്യാനോ കഴിഞ്ഞില്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി ഉടമകള്‍ക്ക് പിഴ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കാനുള്ള സൗകര്യം ഐസിപി നല്‍കുന്നുണ്ട്. എന്നിരുന്നാലും, ഇളവിന് അപേക്ഷിക്കാന്‍ അപേക്ഷകര്‍ ചില നിബന്ധനകള്‍ പാലിച്ചിരിക്കണം:
മൂന്ന് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിച്ചിരിക്കണം. അല്ലെങ്കില്‍ വിദേശത്തായിരിക്കുമ്പോള്‍ റെസിഡന്‍സി കാലാവധി കഴിഞ്ഞ താമസക്കാരനോ യുഎഇയില്‍ നിന്ന് പോയതിനുശേഷം ഐഡി കാര്‍ഡ് കാലാവധി അവസാനിച്ച താമസക്കാരനോ ആയിരിക്കണം. ഇത് തെളിയിക്കാന്‍ അവര്‍ തങ്ങളുടെ യാത്രാ രേഖ ഹാജരാക്കേണ്ടതുണ്ട്.
വിദേശത്തായിരിക്കുമ്പോള്‍ ഒരു എക്‌സിക്യൂട്ടീവ് അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവിന്റെ ഫലമായി ഐഡി കാര്‍ഡിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അതല്ലെങ്കില്‍ ഒരു കേസില്‍ അല്ലെങ്കില്‍ അതിന്റെ പുതുക്കല്‍ കാരണം പാസ്‌പോര്‍ട്ട് തടഞ്ഞുവച്ചിട്ടുണ്ടെങ്കില്‍ അവര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള ഔദ്യോഗിക കത്ത് നല്‍കേണ്ടതുണ്ട്.
പകര്‍ച്ചവ്യാധി ബാധിച്ചവരോ ഭാഗികമായോ പൂര്‍ണ്ണമായോ വൈകല്യം ബാധിച്ച് കിടപ്പിലായ ഒരാളോ ആണെങ്കില്‍ അവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
രാജ്യത്തെ നയതന്ത്ര അല്ലെങ്കില്‍ കോണ്‍സുലാര്‍ ദൗത്യങ്ങളിലെ ജീവനക്കാരും അവരുടെ സംരക്ഷണയിലുള്ളവരും
70 വയസ്സിനു മുകളിലുള്ളവരും ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവരുമായ വയോധികര്‍. അവര്‍ പ്രായം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടോ ജനന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
ഡോക്യുമെന്റേഷനുകളിലെ പിശകുകള്‍ മൂലമോ, എമിറേറ്റ്‌സ് ഐഡിയുടെ സിസ്റ്റങ്ങള്‍ മൂലമോ, അതിന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളുടെയോ, അതിനായി നിയോഗിച്ച ടൈപ്പിംഗ് ഓഫീസുകളിലെ ജീവനക്കാരുടെ പിഴവു മൂലമോ ഐഡി കാര്‍ഡ് രജിസ്‌ട്രേഷനിലോ ഇഷ്യൂവിലോ ഉണ്ടാകുന്ന കാലതാമസം.
എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട പിഴകള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ പരിശോധിക്കാം
smartservices.icp.gov.ae/ എന്ന വിലാസത്തില്‍ ICP യുടെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ച് പൊതു സേവന വിഭാഗത്തിലേക്ക് പോകുക. ‘പബ്ലിക് സര്‍വീസസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ‘ഫയല്‍ വാലിഡിറ്റി’ തിരഞ്ഞെടുക്കുക.
അടുത്തതായി, ഇനിപ്പറയുന്ന ഓപ്ഷനുകള്‍ തിരഞ്ഞെടുത്ത് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക:
ഫയല്‍ നമ്പര്‍ ഉപയോഗിച്ച് തിരയുക, ‘എമിറേറ്റ്‌സ് ഐഡി’ തിരഞ്ഞെടുക്കുക, ഫയല്‍ തരമായി എമിറേറ്റ്‌സ് ഐഡി തിരഞ്ഞെടുക്കുക. എമിറേറ്റ്‌സ് ഐഡി നമ്പര്‍, ദേശീയത, ജനനത്തീയതി എന്നിവ നല്‍കുക.
കാപ്ച പൂരിപ്പിച്ച് ‘സേര്‍ച്ച്’ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ റെസിഡന്‍സി വിശദാംശങ്ങളുമായും എമിറേറ്റ്‌സ് ഐഡിയുമായും ബന്ധപ്പെട്ട പിഴകള്‍ കാണാന്‍ കഴിയും.