uae employment law:ജീവനക്കാരുടെ പാസ്‌പോര്‍ട്ടോ രേഖകളോ പിടിച്ചുവയ്ക്കരുത്; താമസ സൗകര്യം നല്‍കണം; തൊഴിലുടമകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശവുമായി യുഎഇ

Uae employment law;അബുദാബി: സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ തൊഴിലാളികളോട് പുലര്‍ത്തേണ്ട പ്രത്യേക ബാധ്യതകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം. മന്ത്രാലയം പുറപ്പെടുവിച്ച നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി തൊഴിലാളികളുടെ ഫയലുകളും രേഖകളും പരിപാലിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. തൊഴിലാളിയുടെ സേവനം അവസാനിച്ച തീയതിക്ക് ശേഷം രണ്ട് വര്‍ഷം വരെ ഈ ഫയലുകള്‍ സൂക്ഷിക്കണമന്നും വ്യവസ്ഥയുണ്ട്.പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി തൊഴിലാളിയുടെ ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കുകയോ തൊഴില്‍ ബന്ധം അവസാനിച്ചാല്‍ രാജ്യം വിടാന്‍ അവരെ നിര്‍ബന്ധിക്കുകയോ ചെയ്യരുതെന്നും പുതിയ വ്യവസ്ഥകളില്‍ പറയുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പെനാല്‍റ്റികള്‍, റിവാര്‍ഡുകള്‍ എന്നിവ പോലുള്ള തൊഴില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍, വ്യവസ്ഥകള്‍, മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായി, യോഗ്യതയുള്ള അധികാരികളുടെ ലൈസന്‍സ് ലഭിച്ചതും അനുയോജ്യവുമായ താമസ സൗകര്യം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണം. അല്ലാത്തപക്ഷം അവര്‍ക്ക് പാര്‍പ്പിടത്തിനുള്ള ക്യാഷ് അലവന്‍സ് നല്‍കണം.

തൊഴിലാളികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ നിക്ഷേപം ഇറക്കണം. തൊഴില്‍പരമായ പരിക്കുകള്‍, ജോലി സമയത്ത് സംഭവിക്കാവുന്ന രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നല്‍കുക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണ നിയന്ത്രണങ്ങളും ഉറപ്പാക്കുക, അത്തരം അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ തൊഴിലാളികള്‍ക്ക് ഉചിതമായ പരിശീലനം നല്‍കുക, ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ പരിശോധനകള്‍ നടത്തുക എന്നിവയുടെ ആവശ്യമാണ്.

ജോലിയുടെയും അതിന്‍റെ തൊഴിലാളികളുടെയും സ്വഭാവത്തിന് അനുസരിച്ച്, ജോലിസ്ഥലത്തെ തന്‍റെ അവകാശങ്ങളെയും കടമകളെയും കുറിച്ച് തൊഴിലാളിക്ക് ബോധ്യമുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക, രാജ്യത്ത് നിലവിലുള്ള നിയമനിര്‍മ്മാണത്തിന് അനുസൃതമായി തൊഴിലാളിയുടെ ചികിത്സാ ചെലവ് വഹിക്കുക, ഇന്‍ഷുറന്‍സ്, സബ്സ്‌ക്രിപ്ഷനുകള്‍, നിലവിലുള്ള നിയമനിര്‍മ്മാണം വ്യക്തമാക്കുന്ന ഗ്യാരണ്ടികള്‍ എന്നിവയുടെ ചെലവുകള്‍ വഹിക്കുക എന്നിവയാണ് മറ്റ് നിബന്ധനകള്‍. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളിയെ അനുവദിക്കരുതെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

തൊഴില്‍ കരാറിന്‍റെ അവസാനം തൊഴിലാളിയുടെ അഭ്യര്‍ത്ഥന പ്രകാരം, അവര്‍ ജോലിയില്‍ ചേര്‍ന്ന തീയതി, അത് അവസാനിച്ച തീയതി, അവന്‍റെ സേവനത്തിന്‍റെ ആകെ കാലയളവ്, ജോലിയുടെ പേര്, ജോലിയുടെ തരം, ജീവനക്കാരന്‍റെ പ്രകടനം, അവസാനമായി ലഭിച്ച വേതനം, തൊഴില്‍ കരാര്‍ അവസാനിച്ചതിന്‍റെ കാരണം എന്നിവ വ്യക്തമാക്കുന്ന ഒരു പരിചയ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണം. സര്‍ട്ടിഫിക്കറ്റില്‍ തൊഴിലാളിയുടെ പ്രശസ്തിക്ക് ഹാനികരമോ അവരുടെ തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുന്നതോ ആയ ഒന്നും ഉള്‍പ്പെടുത്തരുത്. തൊഴില്‍ പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോള്‍ അതിലെ ജോലി നേരത്തേയുള്ള ജോബ് ഓഫറിന് സമാനമായിരിക്കണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top