UAE exchange; കേരളത്തിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമൊഴുക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ നേട്ടമാക്കി. വിനിമയനിരക്കില്‍ ഗള്‍ഫ് കറന്‍സികള്‍ കരുത്തുകാട്ടി. റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യം രേഖപ്പെടുത്തിയത്. ശമ്പളം കിട്ടിയ സമയവും മികച്ച വിനിമയനിരക്കും ഒരേസമയം ആയതോടെ പ്രവാസികള്‍ ഡബിള്‍ ഹാപ്പിയായി. ഇതോടെ പണമയക്കാന്‍ മണി എക്സ്ചേഞ്ചില്‍ തിക്കും തിരക്കുമായി.

പണം അയക്കാന്‍ എത്തിയവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവുണ്ടായെന്ന് വിവിധ എക്സ്ചേഞ്ച് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എക്സ്ചേഞ്ചുകളും മൊബൈല്‍ ആപ്ലിക്കേഷനുകളുമാണ് നാട്ടിലേയ്ക്ക് പണം അയക്കാന്‍ മികച്ച ഉപാധിയായി പ്രവാസികള്‍ കണുന്നത്. യുഎഇയിലെ എക്സ്ചേഞ്ചുകളിൽ ഇന്നലെ (ഫെബ്രുവരി 6) ഒരു ദിർഹത്തിന് 23.74 രൂപ നൽകിയപ്പോൾ വിവിധ കമ്പനികളുടെ മൊബൈൽ ആപ്പുകളായ ബോട്ടിമിലും ഇത്തിസലാത്തിന്‍റെ ഇ ആൻഡ് മണി ആപ്പിലും 23.86 രൂപയും വാൻസ് ഉൾപ്പെടെയുള്ള മറ്റു ചില ആപ്പിൽ രാജ്യാന്തര നിരക്കിനു സമാനമായി 23.87 രൂപ അയയ്ക്കാന്‍ സാധിച്ചു.
രണ്ട് ദിവസത്തിനിടെ 10 പൈസയും ഒരു മാസത്തിനിടെ 56 പൈസയുമാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയച്ചപ്പോള്‍ കൂടുതലായി ലഭിച്ചത്. 2024 ഫെബ്രുവരി 6ന് ഒരു ദിർഹത്തിന് 22.61 രൂപയായിരുന്നു. ഒരുവർഷത്തിന് ശേഷം ഇതേദിവസത്തെ നിരക്കുമായി താരതമ്യം ചെയ്താൽ 1.26 രൂപയാണ് ഓരോ ദിർഹത്തിനും കൂടുതലായി ലഭിച്ചത്. ഇതര ജിസിസി രാജ്യങ്ങളിലെ വിനിമയ നിരക്ക് പരിശോധിക്കാം. വിനിമയ നിരക്ക് (രൂപയിൽ) യുഎഇ ദിർഹം – 23.87, സൗദി റിയാൽ – 23.36, ഖത്തർ റിയാൽ – 24.03, ഒമാൻ റിയാൽ – 227.58, ബഹ്റൈൻ ദിനാർ – 232.53, കുവൈത്ത് ദിനാർ – 283.98 എന്നിങ്ങനെയാണ്.