Posted By Ansa Staff Editor Posted On

UAE Exit pass; ഇന്ന് അവസാന ദിവസം… എക്സിറ്റ് പാസ് ലഭിച്ചവർ ഇന്ന് രാത്രിയ്ക്കകം രാജ്യം വിട്ടില്ലെങ്കിൽ പൊതുമാപ്പില്ല

UAE Exit pass; യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കൂടുതൽ കൗണ്ടറുകൾ ഉൾപ്പെടെ സൗകര്യങ്ങളും വിപുലപ്പെടുത്തി. പതിനായിരത്തിലേറെ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരിൽ 85 ശതമാനവും താമസം നിയമവിധേയമാക്കി. 15 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്. എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിക്കകം രാജ്യം വിടണമെന്ന് അധികൃതർ ഓർമിപ്പിച്ചു. എക്സിറ്റ് പാസ് ലഭിച്ചിട്ടും രാജ്യത്ത് തുടരുന്നവർക്ക് നവംബർ മുതൽ പൊതുമാപ്പ് പരിരക്ഷ ലഭിക്കില്ല.

ഇവർ പിടിക്കപ്പെട്ടാൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്നും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇവർക്ക് പിന്നീട് യുഎഇയിലേക്കു തിരിച്ചുവരാനാകില്ല. എന്നാൽ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിടുന്നവർക്ക് വിലക്കില്ലാതെ രാജ്യത്ത് തിരിച്ചെത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *