Uae exit permit;അനുവദിച്ച സമയത്തിനേക്കാള്‍ എമിറേറ്റ്‌സില്‍ താമസിച്ചു പിഴ വരുത്തിയിട്ടുണ്ടെങ്കില്‍, ആ പിഴയടച്ച് എല്ലാ കുറ്റങ്ങളും ക്ലിയര്‍ ചെയ്താലും രാജ്യം വിടണമെങ്കില്‍ ഔട്ട്പാസോ, എക്‌സിറ്റ്‌പെര്‍മിറ്റോ ആവശ്യമാണ്, ഇത് വളരെ ലളിതമായതും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്. എക്‌സിറ്റ് പെര്‍മിറ്റിനാവശ്യമായ രേഖകള്‍1.സ്വകാര്യ ഫോട്ടോ2.പാസ്‌പോര്‍ട്ട് കോപ്പി 3.എന്‍ട്രി വിസ അല്ലെങ്കില്‍ റെസിഡന്‍സ് വിസ അപേക്ഷാഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍
1.അപേക്ഷാഫീസ്-200 ദിര്‍ഹം
2.ഇലക്ട്രോണിക് സേവന ഫീസ്-150 ദിര്‍ഹം യു.എ.ഇ എക്‌സിറ്റ് പെര്‍മിറ്റിനപേക്ഷിക്കുന്ന രീതിഎക്‌സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ രണ്ടു വഴികളാണുള്ളത് ഒന്ന് യു.എ.ഇ യില്‍ നിന്ന്, യു.എ.ഇക്ക് പുറത്തുനിന്നാണ് അപേക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു ടൈപ്പിംഗ് സെന്റര്‍ സന്ദര്‍ശിക്കേണ്ടതായി വരും. 1.ആദ്യം അടുത്തുള്ള അമര്‍ സെന്ററിലേക്ക് പോകുക 2.ഉപക്തൃ ഐഡി സൃഷ്ടിക്കുക അല്ലെങ്കില്‍ നിലവിലുള്ള ഐ.ഡി ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യുക.3.ആവശ്യമായ സേവനങ്ങള്‍ തെരഞ്ഞെടുക്കുക 4.ആവശ്യമായ രേഖകള്‍ തെരഞ്ഞെടുക്കുക5.ഡോക്യൂമെന്റ് വെരിഫിക്കേഷന്‍ ചെയ്യുക 6.അപേക്ഷക്കാവശ്യമായ ഫീസ് നല്‍കി അപേക്ഷ സമര്‍പ്പിക്കുക.