UAE Expat; പ്രവാസികളുടെ ശ്രദ്ധക്ക്; നാട്ടിലെത്തിയാൽ ഇക്കാര്യങ്ങൾ ശരിയാക്കാൻ മറക്കരുത്

ന​ല്ലൊ​രു ശ​ത​മാ​നം പ്ര​വാ​സി​ക​ളും സ്കൂ​ൾ അ​ട​ച്ച​തോ​ടെ നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. നാട്ടിലെത്തിയാൽ യാത്രകളാകും എല്ലാവരുടെയും പ്രധാനലക്ഷ്യം. എന്നാൽ തിരക്കിനിടയിൽ ചില കാര്യങ്ങൾ മറന്നുപോകരുത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​ശ്ര​മ​ത്തി​നു​മി​ട​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ചില രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള സമയമായി മാറ്റണം. അവ ഏതൊക്കെയെന്ന് പരിശോധിക്കാം

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029Va8H6PULdQefnzlFSh0v

പാ​ൻ കാ​ർ​ഡ്

നിങ്ങൾ ഇതുവരെ പാ​ൻ കാ​ർ​ഡ് എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ അ​പേ​ക്ഷി​ക്കേണ്ടതുണ്ട്. സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ യ​ഥാ​സ​മ​യം ന​ട​ക്ക​ണ​മെ​ങ്കി​ൽ പാ​ൻ കാ​ർ​ഡ് അ​ത്യാ​വ​ശ്യ​മാ​ണ്.

ആ​ധാ​ർ കാ​ർ​ഡ്
ആ​ധാ​ർ എല്ലാകാര്യങ്ങൾക്കും ഇപ്പോൾ വളരെ അ​ത്യാ​വ​ശ്യ​മാ​യി വേ​ണ്ട ഒ​രു രേ​ഖ​യാ​ണ് . ഇ​തു​വ​രെ ആ​ധാ​ർ കാ​ർ​ഡ് ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ എ​ത്ര​യും വേ​ഗം അ​പേ​ക്ഷി​ക്ക​ണം. ആ​ധാ​ർ കാ​ർ​ഡ് എ​ടു​ത്തി​ട്ടു​ള്ള​വ​ർ അ​ത് അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണം.. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​യാ​ൽ ആ​ധാ​ർ കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സാ​ധി​ക്കും. കു​ട്ടി​ക​ൾ​ക്കും ആ​ധാ​ർ കാ​ർ​ഡ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പാ​സ്‌​പോ​ർ​ട്ട് അ​നു​സ​രി​ച്ചു​ള്ള വി​വ​ര​ങ്ങ​ള​ല്ല ആ​ധാ​ർ കാ​ർ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ അ​ത് ഒ​രു​പോ​ലെ​യാ​ക്ക​ണം

പാ​സ്‌​പോ​ർ​ട്ടി​ലെ തി​രു​ത്ത്

പാ​സ്‌​പോ​ർ​ട്ടി​ൽ കു​ടും​ബ​പ്പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ, കു​ടും​ബ​പ്പേ​ര് ഉ​ള്ള പു​തി​യ പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്ക​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ശ​രി​യാ​ക്ക​ണം. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ തി​രു​ത്താ​നും സമയം കണ്ടെത്തണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top