UAE expat; നാട്ടിലെ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ; പ്രിയപ്പെട്ടവരെ യുഎഇയിലേക്ക് എത്തിക്കാനൊരുങ്ങി പ്രവാസികൾ
ഇന്ത്യയിലും പാകിസ്താനിലും വ്യാപകമായ നാശം വിതച്ച സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ, യുഎഇ നിവാസികൾ അവരുടെ കുടുംബങ്ങളെ രാജ്യത്തെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുന്നു. നാട്ടിൽ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലാകുന്ന പ്രിയപ്പെട്ടവർ നാട്ടിലെല്ലാം ശാന്തമാകുന്നത് വരെയെങ്കിലും തങ്ങളുടെ കൂടെ നിൽക്കട്ടെയെന്നാണ് പല പ്രവാസികളും ചിന്തിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ദുബായിൽ പ്രവാസിയായ കർണാടക സ്വദേശിയായ അവിനാഷ് ഹെഗ്ഡെയുടെ വീട് കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടാകാറുള്ള കുളൂർ പുഴയുടെ അടുത്താണ്. വെള്ളപ്പൊക്കത്തെ തുടർന്ന് പുഴയോരത്തും പരിസരങ്ങളിലും താമസിക്കുന്ന ഒട്ടുമിക്ക കുടുംബങ്ങളെയും അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
എന്നിരുന്നാലും, സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ എൻ്റെ മാതാപിതാക്കളെയും സഹോദരിയെയും ദുബായിലേക്ക് കൊണ്ടുവരാനാണ് തന്റെ തീരുമാനമെന്ന് ഹെഗ്ഡെ പറയുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴ പല പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ചിട്ടുണ്ട്.
മറ്റൊരു ദുബായ് നിവാസിയായ സബ അൻസാരിയും മുംബൈയിലെ മോശം കാലാവസ്ഥയിൽ നിന്ന് തൻ്റെ കുടുംബത്തെ സംരക്ഷിക്കാനായി കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരുകയാണ്. നവി മുംബൈയിലെ തങ്ങളുടെ വീടിനടുത്തുള്ള കെട്ടിടം മഴയിൽ തകർന്നു. പലരും വിവിധ സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. ഓഗസ്റ്റ് പകുതിയിൽ മഴ കുറയുന്നത് വരെയെങ്കിലും കുറച്ച് ദിവസം സഹോദരനെ യുഎഇയിൽ തന്റെ കൂടെ താമസിപ്പിക്കാനാണ് സബയും തീരുമാനിച്ചിരിക്കുന്നത്.
ഷാർജയിലെ അൽ നഹ്ദയിൽ താമസിക്കുന്ന എഞ്ചിനീയറായ മുഹമ്മദ് ഷുഐബിന്റെ ഭാര്യയും മക്കളും പാകിസ്താനിലെ ലാഹോറിലേക്ക് അവധിക്കായി പോയിരിക്കുകയായിരുന്നു. എന്നാൽ നാട്ടിലുണ്ടായ വെള്ളപ്പൊക്കവും മരണങ്ങളും തുടങ്ങിയ പേടിപ്പെടുത്തുന്ന വാർത്തകൾ കുടുംബത്തെ എത്രയും വേഗം തിരിച്ച് യുഎഇയിലേക്ക് എത്തിക്കാൻ പ്രേരിപ്പിക്കുന്നെന്നും അതിനുള്ള നടപടികൾ ആരംഭിച്ചെന്നും മുഹമ്മദും പറയുന്നു. മാതാപിതാക്കളെയും ഇവിടേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)