uae expat; കള്ളപ്പണം വെളുപ്പിക്കൽ: യുഎഇയിൽ രണ്ട് ഇന്ത്യക്കാരടക്കം അനവധി പേര്‍ പിടിയില്‍

uae expat;കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് ഇന്ത്യക്കാരടക്കം 55 പേര്‍ അറസ്റ്റില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 641 ദശലക്ഷം ദിർഹമിന്‍റെ കള്ളപ്പണമാണ് പ്രതികള്‍ വെളുപ്പിച്ചതായി കണ്ടെത്തിയത്. പ്രതികളെ തുടര്‍ നടപടിക്കായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയ്ക്ക് കൈമാറി.

യുകെ – യുഎഇ രാജ്യങ്ങൾക്കടിയിലാണ് കള്ളപ്പണ ഇടപാട് ഇവര്‍ നടന്നത്. ക്രിപ്‌റ്റോകറൻസിയുടെ മറവിലും മയക്കുമരുന്ന്, ടാക്സ് തുടങ്ങിയ തട്ടിപ്പിലുമാണ് പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചത്. ക്രിപ്‌റ്റോകറൻസിയുടെ മറവില്‍ നടന്ന കള്ളപ്പണം വെളിപ്പിച്ച ഒരു കേസിലാണ് രണ്ട് ഇന്ത്യക്കാര്‍ പിടിയിലായത്. ഇതേ കേസില്‍ ഒരു ബ്രിട്ടീഷ് പൗരനുമടക്കം 30 പേരും പിടിയിലായി.

യുഎഇയിലെ മൂന്ന് കമ്പനികളെ ഉപയോഗിച്ച് യുകെയിൽ നിന്നെത്തിയ 180 ദശലക്ഷം ദിർഹം ഇവർ വെളുപ്പിച്ചെടുത്തെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുകെയിൽ മയക്കുമരുന്ന്, ടാക്‌സ് തുടങ്ങിയ തട്ടിപ്പിലൂടെ വന്ന കള്ളപ്പണമാണ് മറ്റൊരു സംഘം വെളുപ്പിച്ചത്.

വ്യാജരേഖ ഉപയോഗിച്ച് 461 ദശലക്ഷം ദിർഹം വെളുപ്പിച്ച കേസിൽ യുഎഇ- 1, ചെക്ക്- 1, അമേരിക്ക- 2 21 ബ്രിട്ടീഷുകാരുമടക്കം 25 പേരാണ് ഈ കേസില്‍ പിടിയിലായത്. യുഎഇ സ്വദേശിയുടെ പേരിൽ യുഎഇയിലുള്ള രണ്ട് കമ്പനികളുടെ മറവിലാണ് ഇവർ കള്ളപ്പണം വെളുപ്പിച്ചത്. കസ്റ്റംസിന്‍റെ ഉൾപ്പെടെ വ്യാജരേഖയുണ്ടാക്കി അന്താരാഷ്ട്ര ഇടപാടുകൾ നടത്തിയെന്ന് വരുത്തിതീർത്തായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version