uae expat; എമിറേറ്റിൽ മരിക്കുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് അബൂദബി സർക്കാർ. മൃതദേഹം നാട്ടിലെത്തിക്കാനും സനദ്കോം പദ്ധതിയിലൂടെ സഹായം നൽകും. മരണസർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും.
അബൂദബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അബൂദബിയിലെ പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസമേകുന്ന പ്രഖ്യാപനമാണ് അബൂദബി ആരോഗ്യവകുപ്പ് നടത്തിയത്. കഴിഞ്ഞ ജനുവരിയിൽ അബൂദബിയിലെ യു.എ.ഇ സ്വദേശികൾക്കായി നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയുടെ ആനുകൂല്യം ഇനി മുതൽ പ്രവാസികൾക്കും ലഭ്യമാക്കാനാണ് തീരുമാനം.
മരണം റിപ്പോർട്ട് ചെയ്താൽ തുടർ നടപടികൾക്കായി സനദ്കോം പദ്ധതിയിൽ നിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ നേരത്തേ ഏഴ് സർക്കാർ വകുപ്പുകളിലെത്തി രേഖകൾ ശരിയാക്കണമായിരുന്നു. ഇത് ഏകീകൃത സംവിധാനത്തിലൂടെ എളുപ്പത്തിൽ പൂർത്തിയാക്കും. മരണസർട്ടിഫിക്കറ്റ്, എംബാമിങ് തുടങ്ങിയവക്ക് വേണ്ടിവരുന്ന ചെലവുകൾ മഅൻ എന്ന സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റി ഏറ്റെടുക്കും.
0ആംബുലൻസ് മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ നടപടികൾക്കും സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പലയിടത്തും എംബാമിങ്ങിന് മുതൽ ശവപ്പെട്ടിക്കുവരെ വൻതുക ചെലവ് വേണ്ടി വരുന്ന സാഹചര്യത്തിലാണ് അബൂദബി സർക്കാറിന്റെ ഈ പ്രഖ്യാപനം.
നിലവിൽ അബൂദബിയില്‍ നിന്ന് ഇന്ത്യന്‍ സെക്ടറുകളിലേക്ക് മൃതദേഹങ്ങള്‍ അയക്കുന്നതിന് ഓരോ എയര്‍ലൈന്‍ കമ്പനികളും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഒപ്പം എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജിനത്തില്‍ മാത്രം 500 മുതല്‍ 1000 വരെ കെട്ടിവെക്കേണ്ടി വരുന്നുണ്ട്. എയര്‍ ഇന്ത്യ – 3000, ഇന്‍ഡിഗോ – 2500, എയര്‍ അറേബ്യ 2400, ഇത്തിഹാദ് 3500 വരെ എന്നിങ്ങനെയാണ് നിരക്കുകള്‍. എയര്‍പോര്‍ട്ട് ഹാന്ഡ്ലിങ് ചാര്‍ജിന് പുറമേ ഏജന്‍സികള്‍ക്കു ഫീസും കൂടി നല്‍കിയാലേ മൃതദേഹം നാട്ടിലെത്തിക്കാനാവൂ.