uae expat; പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ചെ​ല​വ് വഹിക്കും യുഎഇയിലെ ഈ എമിറേറ്റ്

uae expat; എ​മി​റേ​റ്റി​ൽ മ​രി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ളു​ടെ ചെ​ല​വ് ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ അ​ബൂ​ദ​ബി സ​ർ​ക്കാ​ർ. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നും സ​ന​ദ്കോം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യം ന​ൽ​കും. മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, എം​ബാ​മി​ങ് ചെ​ല​വു​ക​ളും സ​ർ​ക്കാ​ർ വ​ഹി​ക്കും.

അ​ബൂ​ദ​ബി​യി​ൽ താ​മ​സ​വി​സ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. അ​ബൂ​ദ​ബി​യി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​ശ്വാ​സ​മേ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ അ​ബൂ​ദ​ബി​യി​ലെ യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ​ക്കാ​യി ന​ട​പ്പാ​ക്കി​യ സ​ന​ദ്കോം എ​ന്ന പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ഇ​നി മു​ത​ൽ പ്ര​വാ​സി​ക​ൾ​ക്കും ല​ഭ്യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം.

മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ന​ദ്കോം പ​ദ്ധ​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യെ നി​യോ​ഗി​ക്കും. മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ ഏ​ഴ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ​ത്തി രേ​ഖ​ക​ൾ ശ​രി​യാ​ക്ക​ണ​മാ​യി​രു​ന്നു. ഇ​ത് ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. മ​ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്, എം​ബാ​മി​ങ് തു​ട​ങ്ങി​യ​വ​ക്ക് വേ​ണ്ടി​വ​രു​ന്ന ചെ​ല​വു​ക​ൾ മ​അ​ൻ എ​ന്ന സോ​ഷ്യ​ൽ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ അ​തോ​റി​റ്റി ഏ​റ്റെ​ടു​ക്കും.

0ആം​ബു​ല​ൻ​സ് മു​ത​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വ​രെ​യു​ള്ള മു​ഴു​വ​ൻ ന​ട​പ​ടി​ക​ൾ​ക്കും സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ല​യി​ട​ത്തും എം​ബാ​മി​ങ്ങി​ന് മു​ത​ൽ ശ​വ​പ്പെ​ട്ടി​ക്കു​വ​രെ വ​ൻ​തു​ക ചെ​ല​വ് വേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ബൂ​ദ​ബി സ​ർ​ക്കാ​റി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം.

നി​ല​വി​ൽ അ​ബൂ​ദ​ബി​യി​ല്‍ നി​ന്ന് ഇ​ന്ത്യ​ന്‍ സെ​ക്ട​റു​ക​ളി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​തി​ന് ഓ​രോ എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​ക​ളും വ്യ​ത്യ​സ്ത നി​ര​ക്കു​ക​ളാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഒ​പ്പം എ​യ​ര്‍പോ​ര്‍ട്ട് ഹാ​ന്‍ഡ്‌​ലി​ങ് ചാ​ര്‍ജി​ന​ത്തി​ല്‍ മാ​ത്രം 500 മു​ത​ല്‍ 1000 വ​രെ കെ​ട്ടി​വെ​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്. എ​യ​ര്‍ ഇ​ന്ത്യ – 3000, ഇ​ന്‍ഡി​ഗോ – 2500, എ​യ​ര്‍ അ​റേ​ബ്യ 2400, ഇ​ത്തി​ഹാ​ദ് 3500 വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്കു​ക​ള്‍. എ​യ​ര്‍പോ​ര്‍ട്ട് ഹാ​ന്‍ഡ്‌​ലി​ങ് ചാ​ര്‍ജി​ന് പു​റ​മേ ഏ​ജ​ന്‍സി​ക​ള്‍ക്കു ഫീ​സും കൂ​ടി ന​ല്‍കി​യാ​ലേ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​വൂ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version