യുഎഇയിൽ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നൽകാൻ സഹായം തേടി സുഹൃത്തുക്കളും കുടുംബവും. തൃശൂർ സ്വദേശി സർജിത് ആണ് യുഎഇയിലെ ആശുപത്രിയിൽ കഴിയുന്നത്. മുൻപെടുത്ത വായ്പ്പാ കുടിശിക കേസായതോടെ വന്ന യാത്രാവിലക്കാണ് സർജിത്തിനെ നാട്ടിലെത്തിക്കാൻ തടസമാകുന്നത്. 7 ലക്ഷത്തോളം രൂപയാണ് കണ്ടെത്തേണ്ടത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
സർജിത്തിന് മൂന്നാഴ്ച്ച മുൻപാണ് സ്ട്രോക്ക് വന്നത്. ശരീരത്തിന്റെ ഒരു ഭാഗത്തെ സാരമായി ബാധിച്ചു. ശസ്ത്രക്രിയ ഉൾപ്പടെ പ്രധാന ചികിത്സയെല്ലാം യുഎഇയിലെ ആശുപത്രിയിൽ നടന്നു. ഇനി വേണ്ടത് നാട്ടിലെത്തിച്ചുള്ള തുടർ ചികിത്സയാണ്. പക്ഷേ സർജിത്ത് മുൻപെടുത്ത വായ്പ്പയാണ് പ്രശ്നം.
1 ലക്ഷത്തിലധികം ദിർഹം ആയി തുക. കേസായതിനാൽ യാത്രാവിലക്ക് നീങ്ങണമെങ്കിൽ ഇതടച്ച് കേസ് തീർക്കണം. ബാങ്കുമായി സംസാരിച്ച് ഇത് ഒടുവിൽ 30,000 ദിർഹത്തിൽ ഒത്തുതീർപ്പിന് ധാരണയായി. എങ്കിലേ നാട്ടിലെത്തിക്കാനാകൂ. തൃശൂർ എം.പിയുൾപ്പടെ നിരവധി പേരുടെ ഇടപെടൽ തേടിയിട്ടുണ്ട്. കോൺസുലേറ്റും പരിശോധിക്കുന്നുണ്ട്. ഉടനെ ഇടപെടലുണ്ടായാൽ എത്രയും വേഗം നാട്ടിലേത്തിക്കാനും തുടർ ചികിത്സ നൽകാനുമാണ് തീരുമാനം.