Posted By Nazia Staff Editor Posted On

UAE expat wealthy survey; യുഎഇയിൽ ശതമാനം പ്രവാസികളും നേട്ടമുണ്ടാക്കി; കാരണം; ശ്രദ്ധേയമായി പുതിയ സര്‍വ്വേ

UAE expat wealthy survey; യുഎഇയിൽ ഭൂരിഭാഗം പ്രവാസികളും ഈ വര്‍ഷം സാമ്പത്തികമായി ചെറിയ മുന്നേറ്റമെങ്കിലും ഉണ്ടാക്കിയിട്ടുള്ളതായി സര്‍വ്വേ പുറത്തുവന്നിരിക്കുകയാണ്. സര്‍വ്വേയിൽ പങ്കെടുത്ത 95 ശതമാനം പ്രവാസികളും മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിച്ചതായി വ്യക്തമാക്കി. അന്താരാഷ്ട്ര ധനകാര്യ ഉപദേശക കമ്പനിയായ ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് നടത്തിയ 2024-ലെ വേള്‍ഡ് വൈഡ് വെൽത്ത് സര്‍വ്വേയിലാണ് പ്രവാസികളുടെ സാമ്പത്തിക നേട്ടവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങൾ പുറത്തുവന്നത്.യുഎഇയിൽ താമസിക്കുന്ന 2000 പ്രവാസികളാണ് സര്‍വ്വേയിൽ പങ്കെടുത്തത്. 55 ശതമാനം പ്രവാസികളും ശമ്പള വര്‍ധനവിലൂടെയാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെങ്കിൽ 35 ശതമാനം പേര്‍ ഇൻവെസ്റ്റ് പോര്‍ട്ട്ഫോളിയോയുടെ പ്രകടനത്തിലൂടെയാണ് നേട്ടമുണ്ടാക്കിയത്. നിക്ഷേപത്തിൻ്റെ കാര്യം പരിശോധിച്ചാൽ 30 ശതമാനം പേര്‍ പ്രോപര്‍ട്ടികളിലും 20 ശതമാനം പേര്‍ പെൻഷൻ ഫണ്ടിലുമാണ് ശ്രദ്ധ കൊടുക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഹ്യൂമൻ കാപിറ്റൽ കൺസൾട്ടൻസി സ്ഥാപനമായ മെഴ്സര്‍ ഈ വര്‍ഷം പുറത്തുവിട്ട പഠനത്തിൽ യുഎഇയിൽ ഈ വര്‍ഷം പണപ്പെരുപ്പം ഉണ്ടാകുന്നതിനേക്കാൾ വേഗത്തിൽ ശമ്പള വര്‍ധനവുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം വളരുന്നതും തൊഴിലാളികൾക്കായുള്ള ഡിമാൻഡ് വര്‍ധിക്കുന്നതുമാണ് ഇതിന് കാരണമായി സൂചിപ്പിച്ചത്. ഇതിന് സമാനമായ വിവരങ്ങളാണ് ഹോക്സ്റ്റൺ കാപിറ്റൽ നടത്തിയ സര്‍വ്വേയിലും വ്യക്തമായിരിക്കുന്നത്.

എന്തുകൊണ്ടാണ് ജോലി ചെയ്യാൻ യുഎഇയെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും സര്‍വ്വേയിൽ പങ്കെടുത്ത പ്രവാസികൾ കൃത്യമായി മറുപടി പറയുന്നുണ്ട്. 85 ശതമാനം പേരെയും യുഎഇയിലെ മികച്ച തൊഴിലവസരങ്ങളും ജീവിത നിലവാരവുമാണ് പ്രാഥമികമായി അവിടേക്ക് ആകര്‍ഷിച്ചത്.

യുഎഇയിലെ സാമ്പത്തിക സാഹചര്യങ്ങളെ അന്താരാഷ്ട്ര നിക്ഷേപ സമൂഹം പ്രത്യേകിച്ചും അവിടെ ജീവിക്കുന്ന പ്രവാസികൾ പോസിറ്റീവ് ആയി സമീപിക്കുന്നുവെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. 95 ശതമാനം പ്രവാസികളും മുൻ വര്‍ഷത്തേക്കാൾ മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന് പറയുമ്പോൾ രാജ്യത്ത് മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങളോട് ഇണങ്ങാൻ അവര്‍ക്ക് കഴിയുന്നു എന്നാണ് വ്യക്തമാകുന്നത്. അതേ സമയം, സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ല എന്ന് അഭിപ്രായപ്പെടുന്നവര്‍ പ്രധാനമായും അവിടെ വര്‍ധിച്ചു വരുന്ന ജീവിത ചെലവിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഹോക്സ്റ്റൺ കാപിറ്റൽ മാനേജ്മെൻ്റ് മാനേജിങ് പാര്‍ട്ട്ണറായ ക്രിസ് ബോൾ വ്യക്തമാക്കി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

സാമ്പത്തികമായി ഏതൊക്കെ കാര്യങ്ങൾക്കാണ് യുഎഇ പ്രവാസികൾ മുൻഗണന നൽകുന്നത് എന്ന കാര്യവും സര്‍വ്വേയിലൂടെ വ്യക്തമായിട്ടുണ്ട്. 60 ശതമാനം പ്രവാസികളും തങ്ങളുടെ സേവിങ്സ് കെട്ടിപ്പടുക്കുക എന്ന കാര്യത്തിനാണ് മുൻഗണന നൽകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ഇതിൽ 45 ശതമാനം പേരും നിക്ഷേപം നടത്തുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. സര്‍വ്വേയിൽ പങ്കെടുത്ത 40 ശതമാനം പ്രവാസികൾ യുഎഇയിൽ പ്രോപര്‍ട്ടി വാങ്ങാനോ വിൽക്കാനോ പ്ലാൻ ചെയ്യുന്നവരാണ്. റിട്ടയര്‍മെൻ്റിനെ കുറിച്ച് ആലോചിക്കേണ്ട സമയമായിട്ടില്ലെങ്കിലും 25 ശതമാനം പ്രവാസികൾ ഇപ്പോൾ തന്നെ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. 5 ശതമാനം പേര്‍ തങ്ങളു‍ടെ കടബാധ്യത ഇല്ലാതാക്കുന്ന എന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണ്. യുഎഇയിലെ 95 ശതമാനം പ്രവാസികളുടെ കാര്യം മാറ്റി നിര്‍ത്തിയാൽ ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ 60 ശതമാനം പ്രവാസികളാണ് സാമ്പത്തികമായി ജീവിതം മെച്ചപ്പെട്ടു എന്ന് വ്യക്തമാക്കിയത്. 45 ശതമാനം പ്രവാസികൾ ഇൻവെസ്റ്റ്മെൻ്റ് പോര്‍ട്ട് ഫോളിയോ റിവ്യൂ ചെയ്യുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. അവര്‍ ആഴ്ച്ചയിലോ മാസത്തിലോ പോര്‍ട്ട് ഫോളിയോ റിവ്യൂ ചെയ്യുന്നു. 10 ശതമാനം പേര്‍ വര്‍ഷത്തിൽ ഒരു തവണ റിവ്യൂ ചെയ്യുമ്പോൾ 15 ശതമാനം ആളുകൾ തീരെ റിവ്യൂ ചെയ്യുന്നില്ല. ഫിനാൻസ് ട്രാക്ക് ചെയ്യുന്നതിന് യുഎഇയിലെ 60 ശതമാനം പേര് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ബാക്കിയുള്ളവര്‍ സ്പ്രെഡ് ഷീറ്റുകളും പേനയും പേപ്പറും ഉപയോഗിക്കുന്നവരാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *