UAE Expats; കാനഡയിൽ പിആർ നൽകാമെന്ന് വാഗ്ദാനം നൽകി വൻതുക കൈപ്പറ്റി കബളിപ്പിച്ചു: ഓഫീസിന് മുന്നിൽ താമസമാക്കി യുഎഇയിലെ ദമ്പതികൾ
കാനഡയിലേക്ക് പെർമെനന്റ് റസിഡൻസിയോടെ പോകാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വൻതുക കൈപ്പറ്റി, ഇപ്പോൾ മലക്കം മറിഞ്ഞ കമ്പനിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങി ഷാർജയിൽ താമസിക്കുന്ന ദമ്പതികൾ. ദെയ്‌റയിലെ അൽ റിഗ്ഗയിലുള്ള സ്ഥാപനത്തിൻ്റെ പ്ലാസ ബിൽഡിംഗ് ഓഫീസിന് മുന്നിലാണ് ദമ്പതികൾ ഇപ്പോൾ താമസിക്കുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
തങ്ങളുടെ പേപ്പറുകൾ പ്രോസസ്സ് ചെയ്യുന്നതിനോ തങ്ങൾ അടച്ച പണം തിരികെ നൽകുന്നതിനോ കമ്പനി വിസമ്മതിച്ചതായി ദമ്പതികൾ പറയുന്നു. പ്രൈമറി സ്കൂൾ അധ്യാപകനായ ഭർത്താവ് മൂന്ന് വർഷത്തിനിടെ വിസയ്ക്കായി 106,958 ദിർഹമാണ് നൽകിയത്. എന്നാൽ വർഷമിത്രയായിട്ടും അതിനെ കുറിച്ച് അപ്ഡേറ്റില്ലെന്നും നൽകിയ പണം തിരികെ നൽകുന്നില്ലെന്നും ദമ്പതികൾ പറയുന്നു.
2019-ൽ കനേഡിയൻ ഗവൺമെൻ്റിൻ്റെ അറ്റ്ലാൻ്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിന് (എഐപി) കീഴിലാണ് തങ്ങൾ ആദ്യം അപേക്ഷിച്ചതെന്ന് ദമ്പതികൾ വിശദീകരിച്ചു. കാനഡയിലെ അറ്റ്ലാൻ്റിക് പ്രവിശ്യകളിലെ വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനുള്ള വഴിയാണ് എഐപി വാഗ്ദാനം ചെയ്യുന്നത്.
അത് നടക്കാതെ വന്നപ്പോൾ, വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് കാനഡയിലെ തൊഴിലുടമകൾക്ക് ആവശ്യമായ ഒരു രേഖയായ ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെൻ്റിന് (എൽഎംഐഎ) അപേക്ഷിക്കാൻ കൺസൾട്ടൻ്റുകൾ ശുപാർശ ചെയ്തു. ജോലിക്കായി ഒരു അഭിമുഖം സംഘടിപ്പിച്ചെന്നല്ലാതെ ട്രാവൽ കമ്പനി മറ്റൊന്നും ചെയ്തില്ലെന്ന് ദമ്പതികൾ പറഞ്ഞു.
ഇപ്പോഴും മറുപടിയൊന്നും തരാത്ത സാഹചര്യമായതിനാൽ കമ്പനിയുടെ ഓഫീസിന് മുന്നിലാണ് ദമ്പതികളിപ്പോൾ താമസിക്കുന്നത്. തങ്ങളുടെ പിആർ അപേക്ഷയെ കുറിച്ചുള്ള അപ്ഡേഷനോ നൽകിയ പണം തിരിച്ചേൽപ്പിക്കുകയോ ചെയ്താലല്ലാതെ അവിടെ നിന്നും പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞാണ് ഇരുവരും അവിടെ ക്യാമ്പ് ചെയ്യുന്നത്.
അവിടെയുള്ള സോഫയിൽ ഉറങ്ങിയും ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചും കെട്ടിടത്തിലെ വാഷ്റൂം ഉപയോഗിച്ചും നാല് ദിവസങ്ങളായി അവർ ഓഫീസിന് മുന്നിൽ ക്യാമ്പ് ചെയ്യുന്നു. സ്ഥാപനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നാണ് ദമ്പതികൾ പറയുന്നത്. സമാനമായി ഒരു പാക് ദമ്പതികളിൽ നിന്ന് പിആറിനായി പണം വാങ്ങിയിട്ട് ഇപ്പോൾ മറുപടികളൊന്നുമില്ലെന്ന് പറയുന്നു.
അതോടെ സ്ഥാപനത്തിനെതിരെ കേസ് നൽകിയിരിക്കുകയാണ് പാക് ദമ്പതികൾ. ഒമാനിൽ നിന്നുള്ള മറ്റൊരു ക്ലയൻ്റായ മുഹമ്മദ് ജാവേദ്, കാനഡയിലേക്കുള്ള കുടിയേറ്റത്തിനായി കമ്പനിക്ക് 70,000 ദിർഹം നൽകിയെന്ന് പറയുന്നു. ഈ ആഴ്ച കമ്പനിയുടെ ഓഫീസ് സന്ദർശിച്ചെങ്കിലും അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെന്ന് ജാവേദ് പരാമർശിച്ചു.
സമീപകാലത്ത് കുടിയേറ്റം സ്വപ്നം കാണുന്നവരെ പറ്റിച്ച് പണം കൈക്കലാക്കുന്ന സ്ഥാപനങ്ങൾ വർധിച്ചിട്ടുണ്ട്. ഒറ്റരാത്രി കൊണ്ടായിരിക്കും സ്ഥാപനഉടമ അപ്രത്യക്ഷമാകുന്നത്. അത്തരത്തിലുള്ള നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
Comments (0)