Posted By Ansa Staff Editor Posted On

UAE Fine; യുഎഇയിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് അപകടം; യുവതിക്കും ഡ്രൈവറിനും പിഴ

യുഎഇയിൽ വാഹനമോടിക്കുന്നവർ മാത്രമല്ല കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. യുഎഇയിൽ, കാൽനടയാത്രക്കാർക്ക് റോഡുകൾ മുറിച്ചുകടക്കാൻ സീബ്രാ ക്രോസിംഗുകൾ, പാലങ്ങൾ അല്ലെങ്കിൽ സബ്‌വേകൾ നൽകിയിട്ടുണ്ട്. അവ ഉപയോ​ഗിക്കേണ്ടത് കാൽനടയാത്രക്കാരുടെ കടമയാണ്. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ചുമത്തും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

കഴിഞ്ഞ ദിവസം നിർദിഷ്ട സ്ഥലത്തുനിന്നല്ലാതെ റോഡ് മുറിച്ചു കടക്കുമ്പോൾ അപകടമുണ്ടായതിനെ തുടർന്ന് യുവതിക്കും ഡ്രൈവർക്കും ദുബായ് കോടതി പിഴ ചുമത്തിയെന്ന് അറബി ദിനപത്രമായ ഇമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്തു. മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കിയതിന് വാഹനമോടിക്കുന്നയാൾക്ക് 3,000 ദിർഹവും, നിശ്ചയിച്ചിട്ടില്ലാത്ത പ്രദേശത്ത് നിന്ന് കടന്നതിന് കാൽനടയാത്രക്കാരിക്ക് 200 ദിർഹവും പിഴ ചുമത്തി.

കഴിഞ്ഞ വർഷം നിർദിഷ്ട സ്ഥലങ്ങളിൽ നിന്നല്ലാതെ റോഡ് മുറിച്ചുകടന്നതിനെ തുടർന്നുണ്ടായ അപകടങ്ങളിൽ എട്ട് പേർ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023-ൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന 44,000 കാൽനടയാത്രക്കാരിൽ നിന്ന് പിഴയീടാക്കിയിയിട്ടുണ്ട്. അതേസമയം നിയുക്ത ക്രോസിംഗുകളിൽ, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടാൽ 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻ്റുകളുമാണ് ലഭിക്കുന്ന ശിക്ഷ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *