UAE Fine; യുഎഇയിൽ ബോട്ടുടമയ്ക്ക് വൻ തുക പിഴ: കാരണം ഇതാണ്
UAE Fine; പരിധിയിലധികം മത്സ്യം പിടിച്ചതിന് ബോട്ടുടമയ്ക്ക് വൻ തുക പിഴ. പ്രതിദിനം പിടിക്കേണ്ട അളവിനേക്കാൾ കൂടുതൽ മത്സ്യം പിടിച്ചതിനെ തുടർന്നാണ് പിഴയിട്ടത്. 20,000 ദിർഹമാണ് ഉല്ലാസ ബോട്ടുടമയ്ക്ക് പിഴയിട്ടതെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (ഇഎഡി) അറിയിച്ചു. അബുദാബിയുടെ സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ദിവസേനയുള്ള മത്സ്യബന്ധന പരിധി കവിയുന്ന ബോട്ടുകൾക്ക് വാണിജ്യ മത്സ്യബന്ധന ലൈസൻസ് ആവശ്യമാണ്. എന്നാൽ, ഈ വിനോദ യാനങ്ങൾക്ക് സാധാരണയായി ലൈസൻസ് ഉണ്ടാകില്ല. ലൈസൻസ് ഇല്ലാതെ മീൻ പിടിക്കുന്നത് പരിസ്ഥിതി ലംഘനമായി കണക്കാക്കുന്നു. 20,000 ദിർഹം പിഴ ശിക്ഷ ലഭിക്കും. ആവർത്തിച്ചാൽ കുറ്റവാളികൾ കർശനമായ ശിക്ഷകൾ നേരിടേണ്ടിവരും.
രണ്ടാമതും ലംഘനത്തിന് ബോട്ട് ഒരു മാസം പിടിച്ചുവെയ്ക്കും. അതേസമയം, മൂന്നാമതും കുറ്റം ആവർത്തിച്ചാൽ ബോട്ടിൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഈ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലൂടെ, അബുദാബിയിലെ സമുദ്രവിഭവങ്ങളുടെ ആരോഗ്യവും സുസ്ഥിരതയും നിലനിർത്താനും അവ ഭാവി തലമുറയ്ക്ക് പ്രാപ്യമായി നിലനിൽക്കുമെന്ന് ഉറപ്പാക്കാനുമാണ് ഇഎഡി ലക്ഷ്യമിടുന്നത്.
മത്സ്യബന്ധനത്തിന് വർഷത്തിൽ വ്യത്യസ്ത മാസങ്ങൾ യുഎഇയിൽ നിശ്ചയിച്ചിട്ടുണ്ട്. ചില പ്രജനന കാലങ്ങൾ കണക്കിലെടുത്താണ് ഈ കാലയളവുകൾ അനുവദിച്ചിരിക്കുന്നത്. കൂടാതെ, ‘ഓപ്പൺ സീസൺ’, ‘ബാൻ സീസൺ’ എന്നിങ്ങനെ ലേബൽ ചെയ്തിട്ടുണ്ട്.
Comments (0)