UAE Fine; യുഎഇയിൽ പിഴ അടയ്ക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ എല്ലാം തവണകളായി; എങ്ങനെയെന്ന് അറിയാം

UAE Fine; യുഎഇയില്‍ ഇനി പിഴ അടയ്ക്കലും ഡ്രൈവിങ് ലൈസന്‍സ് പുതുക്കലും തവണകളായി ചെയ്യാം. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ തവള വ്യവസ്ഥകളിലാകും നടക്കുക. ഷോപ്പിങ്, സാമ്പത്തിക സേവനങ്ങളുടെ ആപ്ലിക്കേഷനായ ടാബിയുമായി അതോറിറ്റിക്ക് അടുത്ത ബന്ധമുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

സ്മാര്‍ട് കിയോസ്‌കുകളിലുടനീളം ആര്‍ടിഎ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം ഒരുക്കുന്നതിനായാണിതെന്ന് ആര്‍ടിഎയുടെ ഡിജിറ്റല്‍ സര്‍വീസ് ഡയറക്ടര്‍ മീര അല്‍ ഷെയ്ഖ് ഖലീജ് ടൈംസിനോട് പറഞ്ഞു. ‘വാഹന ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ്, പിഴ അടയ്ക്കല്‍ തുടങ്ങിയ ആര്‍ടിഎ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ക്കായി പേയ്മെന്റുകള്‍ നടത്തുമ്പോള്‍ സ്മാര്‍ട്ട് ആര്‍ടിഎ കിയോസ്‌കുകളില്‍ ടാബിയുടെ എളുപ്പത്തിലുള്ള ഇന്‍സ്റ്റാള്‍മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ആര്‍ടിഎ പേയ്മെന്റുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ആക്സസ് ചെയ്യാവുന്നതാണെന്ന് ഉറപ്പാക്കുന്നതിനാണ് ഈ സേവനം ലഭ്യമാക്കുന്നത്’, അല്‍ ഷെയ്ഖ് പറഞ്ഞു. ആര്‍ടിഎയുടെ കിയോസ്‌കുകള്‍ പിഴ അടയ്ക്കല്‍, വാഹനം, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍ട്ടിഫിക്കറ്റുകള്‍, സീസണല്‍ പാര്‍ക്കിംഗ് കാര്‍ഡ് എന്നിവയും മറ്റും ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് പ്ലാന്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ദുബായ് സ്ഥാപനങ്ങളിലൊന്നാണ് ആര്‍ടിഎ. എമിറേറ്റിലുടനീളം അതോറിറ്റിക്ക് 30 സ്മാര്‍ട്ട് കിയോസ്‌കുകള്‍ ഉണ്ട്. ‘ആര്‍ടിഎയുടെ സ്മാര്‍ട്ട് കിയോസ്‌ക്കുകള്‍ വഴി, ഒരു ഉപഭോക്താവിന് അവരുടെ വാഹന ലൈസന്‍സും ഡ്രൈവിംഗ് ലൈസന്‍സും ഉടന്‍ തന്നെ പുതുക്കാനും പ്രിന്റുചെയ്യാനും കഴിയും. മുഴുവന്‍ യാത്രയും ഒരു മിനിറ്റില്‍ താഴെ സമയമെടുക്കും, ”അവര്‍ കൂട്ടിച്ചേര്‍ത്തു.

40,000ലധികം ആഗോള ബ്രാന്‍ഡുകളും ചെറുകിട ബിസിനസ്സുകളും ഓണ്‍ലൈനിലും സ്റ്റോറുകളിലും ഫ്‌ലെക്‌സിബിള്‍ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ടാബിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ ടാബി സജീവമാണ്. ആര്‍ടിഎ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ ടാബി സേവനം അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമീപഭാവിയില്‍ എല്ലാ ഡിജിറ്റല്‍ ചാനലുകളിലേക്കും വ്യാപിപ്പിക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ പഠിക്കുകയാണ്,’ അല്‍ ഷെയ്ഖ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version