uae flight; യാത്രാനിരക്ക് കുറയ്ക്കാതെ വിമാനക്കമ്പനികൾ; നാട്ടിൽനിന്ന് മടങ്ങാൻ വേണം ലക്ഷങ്ങൾ: വലഞ്ഞു പ്രവാസികൾ
കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ നാലിരട്ടിയിലേറെ വർധന. ഇതോടെ വേനലവധിക്ക് ഗൾഫിൽനിന്ന് നാട്ടിലേക്ക് പോയവരുടെ മടക്കയാത്ര പ്രതിസന്ധിയിലായ അവസ്ഥയിലാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
രണ്ടുമാസത്തെ വേനലവധി കഴിഞ്ഞ് തിങ്കളാഴ്ചയാണ് യു.എ.ഇ.യിൽ സ്കൂളുകൾ തുറക്കുന്നത്. ഇനിയും ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങിയെത്താനുള്ളത്. പ്രവാസികൾ ഏറ്റവുമധികം ആശ്രയിക്കുന്ന എയർ ഇന്ത്യ എക്പ്രസിന്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഗൾഫ് രാജ്യങ്ങളിലേക്കുളള യാത്രയ്ക്ക് ഒരാൾക്ക് കേരളത്തിൽനിന്ന് കുറഞ്ഞത് 30,000 രൂപ കൊടുക്കണം.
സാധാരണ സമയങ്ങളിൽ 10,000 രൂപ മുതൽ ലഭിക്കുന്ന ടിക്കറ്റിനാണ് ഇൗ വില. മറ്റ് വിമാനങ്ങളിലാകട്ടെ ഒരു ടിക്കറ്റിന് ഒരു ലക്ഷത്തിനടുത്ത് നൽകണം. കൊച്ചിയിൽനിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിലെ ടിക്കറ്റ് നിരക്ക് 30,000 മുതൽ 98,000 വരെയാണ്. കോഴിക്കോട്-ദുബായ് റൂട്ടിൽ കുറഞ്ഞത് 50,000 രൂപയെങ്കിലും നൽകണം. അബുദാബിയിലേക്ക് ഏറ്റവും കൂടിയ നിരക്ക് 90,000 രൂപയും കുറഞ്ഞത് 30,000 രൂപയുമാണ്.
ഈ തുക താങ്ങാനാവാത്തതിനാൽ ഒട്ടുമിക്ക പ്രവാസികളും കണക്‌ഷൻ വിമാനങ്ങളെയും ആശ്രയിക്കുന്നുണ്ട്. എന്നാൽ, മൂന്നുമണിക്കൂർ കൊണ്ട് യു.എ.ഇ.യിലെത്തേണ്ടവർ 18 മുതൽ 24 മണിക്കൂർ വരെ സമയമെടുക്കും.
യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് സർവീസുകൾ ഇല്ലാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികളെടുക്കണമെന്ന് പ്രവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്.
Comments (0)