UAE Flight booking; ക്രിസ്മസും പുതുവത്സരവുമെത്തുന്നു: നിരക്കുകൾ കുത്തനെ വർധിപ്പിച്ച് യുഎഇയിലെ വിമാനക്കമ്പനികൾ

UAE Flight booking; ഉത്സവസീസൺ അടുത്തതോടെ വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മുന്നിൽക്കണ്ടാണ് ടിക്കറ്റ്നിരക്ക് കൂട്ടുന്നത്. യു.എ.ഇ.യിൽനിന്ന് ക്രിസ്മസിനും പുതുവർഷാഘോഷത്തിനും നാട്ടിലേക്കുപോകുന്ന മലയാളികുടുംബങ്ങൾക്ക് നിരക്കുവർധന വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

`നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടിയാണ് ഡിസംബറിലുണ്ടാവുക. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്താലും നിരക്കുകളിൽ കുറവുണ്ടാകില്ലെന്ന് ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. ഈ മാസം ശരാശരി 400 ദിർഹത്തിന് (ഏകദേശം 9,188 രൂപ) യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് യാത്രചെയ്യാം. എന്നാൽ, ഡിസംബർ 10-നുശേഷം 850 ദിർഹം (ഏകദേശം 19,525 രൂപ) മുതൽ മുകളിലേക്കാണ് കേരളത്തിലേക്കുള്ള വിമാനനിരക്ക്.

റാസൽഖൈമയിൽനിന്ന് കേരളത്തിലേക്ക് ഒറ്റദിശയിലേക്കുമാത്രമുള്ള ശരാശരി നിരക്കാണിത്. യു.എ.ഇ.യിലെ മറ്റുവിമാനത്താവളങ്ങളിൽനിന്ന് 1000 ദിർഹത്തിന് (ഏകദേശം 22,971 രൂപ) മുകളിലാണ് നിരക്ക്. കേരളത്തിൽനിന്നുള്ള റിട്ടേൺ ടിക്കറ്റടക്കം കണക്കാക്കുമ്പോൾ നിരക്കുവർധന സാധാരണകുടുംബങ്ങൾക്ക് കനത്ത സാമ്പത്തികഭാരം സൃഷ്ടിക്കും.

ക്രിസ്മസ്‌ പ്രമാണിച്ച് യു.എ.ഇ.യിലെ സ്കൂളുകൾ ഡിസംബർ 10-നുശേഷം അടയ്ക്കാൻതുടങ്ങും. ജനുവരി അഞ്ചുമുതലാണ് അധ്യയനം പുനരാരംഭിക്കുക. അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഡിസംബർ 13 മുതൽ ജനുവരി ആറുവരെയാണ് ക്രിസ്മസ്‌ അവധി.

ഷാർജയിൽ ഡിസംബർ 23 മുതൽ ജനുവരി ആറുവരെയാണ്. റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിൽ ഡിസംബർ 14 മുതൽ ജനുവരി അഞ്ചുവരെയായിരിക്കും സ്കൂൾ അവധിദിനങ്ങൾ. അതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ഡിസംബർ 10 മുതൽ ജനുവരി 10 വരെയായിരിക്കും യാത്രചെയ്യുക. അതുകൊണ്ടാണ് ഈ സമയത്ത് വിമാനയാത്രാനിരക്കിൽ വൻവർധന ഏർപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top