
UAE Flight booking; വേനലവധിക്കാലം: വിമാനടിക്കറ്റ് നിരക്ക് ഉയരുമോ? അറിയാം
UAE Flight booking; ജിസിസി രാജ്യങ്ങളില്‍ വേനലവധിക്കാലം വരുന്നതോടെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത് പ്രാഥമിക കാര്യമായതിനാല്‍ ടിക്കറ്റ് നിരക്ക് കുറവുള്ള സമയം നോക്കി ബുക്ക് ചെയ്യാനാണ് പ്രവാസികള്‍ ശ്രദ്ധിക്കുക. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി.

മിക്ക ഗള്‍ഫ് പ്രവാസികളും ഇക്കാലയളവിലാണ് നാട്ടിലേക്ക് കുടുംബവുമൊത്ത് യാത്ര ചെയ്യുക. ആറുമാസം മുന്‍പ് തന്നെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. നേരത്തെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് നിരക്ക് കുറവായതിനാല്‍ പലരും ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്തു തുടങ്ങിയതായി ട്രാവൽ ഏജൻസികൾ പറഞ്ഞു. ഈ കാലയളവിൽ തുടക്കത്തിൽ നിരക്ക് കുറഞ്ഞിരുന്നെങ്കിലും വെബ്‌സൈറ്റ് വഴിയും നേരിട്ടും അന്വേഷണങ്ങൾ കൂടിവരുന്നതോടെ വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയേക്കും.
അന്താരാഷ്ട്ര വിമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ളവയുടെ ഇക്കണോമി ക്ലാസിൽ പോലും മറ്റു ജിസിസി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിരക്ക് അധികമാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കണ്ണൂര്‍ വിമാനത്താവളമാണ്. അതിനാല്‍തന്നെ ഇവിടേക്ക് യാത്ര ചെയ്യാന്‍ ഭൂരിഭാഗം യാത്രക്കാര്‍ക്കും താത്പര്യമില്ല.
Comments (0)