യുഎഇയിൽ സാധരണയേക്കാളും അഞ്ചിരട്ടിയായി ടിക്കറ്റ് നിരക്ക് കൂടി. പ്രവാസികളുൾപ്പടെയുള്ള ഒട്ടനവധി ആളുകൾക്ക് യാത്ര മാറ്റി വയ്‌ക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്. യുഎഇയിലെ സ്കൂളുകൾ തിങ്കളാഴ്ച തുറക്കാൻ പോകുന്നതും മധ്യവേനൽ അവധിക്കുശേഷം നാട്ടിലെത്തിയ പ്രവാസികൾ തിരിച്ചു വരുന്നത് ഈ സമയത്താണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഈ മാസം അവസാനം വരെ യാത്ര ഒഴിവാക്കേണ്ട അവസ്ഥയിൽ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് ഇപ്പോൾ സാധരണയേക്കാളും അഞ്ചിരട്ടിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോൾ ഈ മാസം അവസാനം വരെ പൊള്ളുന്ന നിരക്കാണ് ഉള്ളത്.കുടുംബവുമായി നാട്ടിലേക്ക് എത്തിയ പലരും ഇപ്പോൾ തിരിച്ചു പോകാൻ സാധിക്കാത്ത സ്ഥിതിയിലാണ്.
വിമാന നിരക്ക് കുറയുന്നതും കാത്തിരുന്നാൽ കുട്ടികൾക്ക് ക്ലാസുകൾ ഒരുപാട് നഷ്ടപ്പെടും. നാല് പേർ അടങ്ങുന്ന കുടംബത്തിന് നാട്ടിൽ നിന്നും ഗൾഫിലേക്ക് എത്താൻ വലിയൊരു തുകയാണ് ചെലവാക്കേണ്ടി വരുക. രണ്ടോ മൂന്നോ വർഷത്തെ സമ്പാദ്യം പലപ്പോഴും ടിക്കറ്റ് നിരക്കിൽ ചെലവാക്കേണ്ടി വരുന്ന അവസ്ഥയിലാണ് ആളുകൾ.