കൂടി വരുന്നന് വിമാന നിരക്കിൽപ്പെട്ട് വലയുന്ന യാത്രക്കാരെക്കുറിച്ച് തുടരെ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഇത് നിരവധി ചർച്ചകൾക്കും വഴി വച്ചിരുന്നു. നിരവധി യുഎഇ നിവാസികൾ കുറഞ്ഞ വിമാന നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിനായി സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ അവസാനം വരെ യാത്രകൾ ആസൂത്രണം ചെയ്യുകയാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
അധികം താമസിയാതെ, തന്നെ യുഎഇ നിവാസികൾക്ക് അവരുടെ വിമാന നിരക്കിൽ സൂപ്പർ പ്രീമിയം നൽകാതെ തന്നെ വീണ്ടും യാത്രാ പദ്ധതികൾ തയ്യാറാക്കാൻ കഴിയും.ഈ വർഷത്തെ ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഉണ്ടായ സമയമായിരുന്നു ഈദും സ്‌കൂളും വേനൽ അവധിയും .ഈ ദിവസങ്ങൾക്കു ശേഷമുള്ള സെപ്റ്റംബർ 18 മുതൽ നിരക്കുകൾ ഗണ്യമായി കുറയുമെന്ന് എയർലൈൻ, ട്രാവൽ ഏജൻ്റ് വൃത്തങ്ങൾ അറിയിച്ചു.
യുകെയിലേക്കോ യുഎസിലേക്കോ, അല്ലെങ്കിൽ ജിസിസിക്കുള്ളിൽ തന്നെയായാലും, കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കും. വേനൽക്കാലത്തെ കൊടുമുടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, റൂട്ടുകളെ അനുസരിച്ച് നിരക്കുകൾ 30-50 ശതമാനം വരെ കുറയാം.