UAE flight; യുഎഇയിൽനിന്നുള്ള വിമാനത്തിൽ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം: ഓടിൽ മലയാളി യുവാവ് അറസ്റ്റിൽ: കാരണം ഇതാണ്

UAE flight; അബുദാബിയില്‍നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തില്‍ രൂക്ഷഗന്ധം. ക്യാബിന്‍ ക്രൂവിന് തോന്നിയ സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തിയത്. ശുചിമുറിയില്‍ യുവാവ് പുകവലിക്കുന്നതായാണ് കണ്ടത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിയാണ് വിമാനയാത്രയ്ക്കിടെ പുകവലിച്ചത്. ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ 6E-1402 വിമാനത്തില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പുലര്‍ച്ചെ മൂന്ന് മണിയോടെ ഇയാള്‍ ശുചിമുറിയിലേക്ക് പോകുകയും അല്‍പ്പസമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടര്‍ന്ന്, വിമനാത്തിലെ ജീവനക്കാര്‍ക്ക് സിഗരറ്റിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു.

ജീവനക്കാരിലൊരാള്‍ ശുചിമുറിയിലെത്തി നോക്കിയപ്പോള്‍ അവിടെ സിഗരറ്റിന്‍റെ കുറ്റി കണ്ടെത്തി. മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുകവലിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നെന്നാണ് മുഹമ്മദ് മറുപടി പറഞ്ഞത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റ് ജീവനക്കാരുടെ ആവശ്യപ്രകാരം ഏല്‍പ്പിച്ചു.

വിമാനജീവനക്കാര്‍ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയും ചെയ്തു. ഇന്‍ഡിഗോയിലെ മുതിര്‍ന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍ മുഹമ്മദിനെതിരെ സഹാര്‍ പോലീസില്‍ പരാതി നല്‍കി.

വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കേസെടുത്ത് നോട്ടീസ് നല്‍കി മുഹമ്മദിനെ വിട്ടയച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top