Posted By Ansa Staff Editor Posted On

UAE Flight ticket booking; പ്രവാസികൾക്ക് ഇരുട്ടടി: കുത്തനെ കൂടി നാട്ടിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് വർധന

വിമാന നിരക്ക് കുത്തനെ കൂടിയതോടെ നാട്ടിലേക്ക് തിരിക്കാനിരുന്ന യുഎഇയിലെ പ്രവാസി കുടുംബങ്ങളാണ് ദുരിതത്തിലായത്. കുട്ടികളുടെ മധ്യവേനലവധിയോട് അനുബന്ധിച്ചാണ് പല രക്ഷിതാക്കളും ജോലി സ്ഥലങ്ങളിൽ വാർഷികാവധിയെടുക്കുന്നത്. നിരക്ക് വർധിക്കുന്നതിനാൽ പലരും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നതാണ് കാണാൻ കഴിയുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5;

മക്കളെ പോലും നാട്ടിലേക്ക് അയയ്ക്കാൻ സാധിക്കാത്ത വിധം ടിക്കറ്റ് നിരക്ക് ഉയർന്നെന്നാണ് ഷാർജയിൽ താമസിക്കുന്ന കോഴഞ്ചേരി സ്വ​ദേശികളായ റെജിയും ഭാര്യ ജ്യോതിയും പറയുന്നത്. വർഷത്തിലുള്ള നാട്ടിൽ പോക്ക് നടക്കില്ലെന്നാണ് യുഎഇയിൽ ചെറിയ വരുമാനമുള്ള, സ്കൂൾ ബസുകളിലെ ആയയും മറ്റുമായി ജോലി ചെയ്യുന്നവർ പറയുന്നത്.

മിക്ക സ്കൂളുകളിലും രണ്ടു വർഷത്തിലൊരിക്കൽ മാത്രമാണ് വിമാനടിക്കറ്റ് നൽകുന്നത്. സ്വന്തം നിലയിൽ പോയിവരാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ നാട്ടിലെ ആഘോഷങ്ങളിലും കുടുംബങ്ങളിലെ വിശേഷങ്ങളിലും പങ്കെടുക്കാൻ സാധിക്കാത്ത വിഷമവും പലരും പങ്കുവയ്ക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *