വിമാനത്തിന്‍റെ തകരാറിനെ തുടർന്ന് അബൂദബിയിലേക്ക് പോകേണ്ട യാത്രക്കാർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25ന് പുറപ്പടേണ്ടിയിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനമാണ് തകരാറിലായത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
തകരാർ പരിഹരിച്ച് വിമാനം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
പകരം ക്രമീകരണം ആവശ്യപ്പെട്ട് യാത്രക്കാർ ഏറെ നേരം ബഹളം സൃഷ്ടിച്ചു. ഇതോടെ ഇവർക്ക് ഭക്ഷണവും വിശ്രമസൗകര്യവും പിന്നീട് അധികൃതർ ഏർപ്പെടുത്തി.