UAE Fraud alert; ചോക്ലേറ്റിന് 90 ശതമാനം കിഴിവ്: പ്രവാസി വനിതക്ക് നഷ്ടമായത് വൻ തുക

UAE Fraud alert; യുഎഇ ദേശീയദിനത്തിന്‍റെ ഭാഗമായി ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ പ്രചരണം. ചോക്ലേറ്റിന് 90 ശതമാനം കിഴിവ് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ കണ്ട ഒരു പരസ്യത്തില്‍ വിശ്വസിച്ച ഇന്ത്യക്കാരിയായ പ്രവാസി യുവതി തട്ടിപ്പിനിരയായി.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

അല്‍ നഹ്ദ 2 ലെ താമസക്കാരിയായ റഷീദ ഗദിവാല (34) ആണ് തട്ടിപ്പിനിരയായത്. ചോക്ലേറ്റ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ റഷീദയ്ക്ക് നഷ്ടമായത് 1,836 ദിർഹം (500 ഡോളര്‍) ആണ്. ഓൺലൈനിൽ സ്ഥിരമായി ഷോപ്പിങ് നടത്തുന്ന റഷീദ പരസ്യം യഥാർഥമാണെന്ന് പറഞ്ഞു.

ഒരു ലോഗോ ഉണ്ടായിരുന്നു, വളരെ വിശ്വസനീയമായി കാണപ്പെട്ടു. വർഷങ്ങളായി ഓൺലൈനിൽ ഷോപ്പിങ് നടത്തുന്നു, അതിനാൽ എനിക്ക് സാധാരണയായി എന്താണ് വ്യാജവും അല്ലാത്തതും എന്ന് പറയാൻ കഴിയും, റഷീദ പറഞ്ഞു.

ഭര്‍ത്താവിനോടും കൂടി ആലോചിച്ചാണ് വെറും 6.95 ദിർഹം വിലയുള്ള പത്ത് ചോക്ലേറ്റുകൾ റഷീദ ഓർഡർ ചെയ്തത്. പരസ്യത്തില്‍ പറഞ്ഞത് പോലെ ഒരു മണിക്കൂറിനുള്ളിൽ ഡെലിവറി വാഗ്ദാനം ചെയ്തു. ആദ്യം ഒടിപി നല്‍കാതെ ഇടപാട് നടന്നില്ല. പിറ്റേന്ന് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം നഷ്ടമായതായി റഷീദ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top