UAE Gold; യുഎഇ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഡിമാൻഡ് കുറയുന്നു: കാരണം ഇതാണ്

UAE Gold; ന​ട​പ്പു സാ​മ്പ​ത്തി​ക​വ​ർ​ഷം നാ​ലാം പാ​ദ​ത്തി​ൽ യു.​എ.​ഇ​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഡി​മാ​ൻ​ഡി​ൽ 13 ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ആ​ഗോ​ള ത​ല​ത്തി​ൽ സ്വ​ർ​ണ​വി​ല റോ​ക്ക​റ്റ്​ പോ​ലെ കു​തി​ച്ച​തും ഇ​ന്ത്യ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​തു​മാ​ണ് യു.​എ.​ഇ​യി​ലെ സ്വ​ർ​ണ​​വി​പ​ണി​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

അ​തോ​ടൊ​പ്പം തീ​രു​വ​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട്​ യു.എസ്. ​പ്രസിഡന്റ് ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്‍റെ പു​തി​യ ന​യ​ങ്ങ​ളും എ​രി​തീ​യി​ൽ എ​ണ്ണ​പോ​ലെ​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ​ ഇ​ന്ത്യ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ 15 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ആ​റു ശ​ത​മാ​ന​മാ​യി കു​റ​ച്ച​തോ​ടെ ദു​ബൈ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണി​യി​ൽ ഇ​തി​ന്‍റെ ​പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ ഇ​തി​ന്‍റെ ആ​ഘാ​തം കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

വേ​ൾ​ഡ്​ ഗോ​ൾ​ഡ്​ കൗ​ൺ​സി​ലി​ന്‍റെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം യു.​എ.​ഇ​യി​ൽ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ആ​കെ വി​റ്റ​ഴി​ഞ്ഞ​ത് 34.7 ട​ൺ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത്​ 39.7 ട​ൺ ആ​യി​രു​ന്നു. അ​വ​സാ​ന പാ​ദ​വ​ർ​ഷ​ത്തി​ൽ വി​ൽ​പ​ന 8.8 ട​ൺ ആ​യും കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ 10.3 ട​ൺ ആ​യി​രു​ന്നു വി​ൽ​പ​ന. അ​താ​യ​ത്,​ 14 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ്​ അ​വ​സാ​ന പാ​ദ​വ​ർ​ഷ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, സ്വ​ർ​ണ​ത്തി​ന്‍റെ ഉ​യ​ർ​ന്ന വി​ല നി​ക്ഷേ​പ​ക​ർ മു​ത​ലെ​ടു​ത്ത​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച്​ സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​ടെ​യും കോ​യി​നു​ക​ളു​ടെ​യും ഡി​മാ​ൻ​ഡി​ൽ നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. 3.1ൽ​നി​ന്ന്​ 3.4 ട​ൺ ആ​യാ​ണ് ഈ ​രം​ഗ​ത്തെ​ വ​ർ​ധ​ന. നി​ല​വി​ൽ സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന്​ 2859 ഡോ​ള​റാ​ണ്. നേ​ര​ത്തേ​യി​ത്​ 2814

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top