UAE Golden visa; യുഎഇ ഗോൾഡൻ വിസ: സുപ്രധാന അറിയിപ്പുമായി എമിറേറ്റ്
UAE Golden visa; റാസ് അൽ ഖൈമയിലെ സ്വകാര്യ – പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു. ഒരു നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രൊഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുന്നതായി റാസൽ ഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് (RAK DOK) അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഈ പ്രോഗ്രാം രണ്ട് പ്രധാന വിഭാഗം അധ്യാപകർക്ക് ലഭിക്കും…
സ്കൂൾ ലീഡർമാർ: പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്കൂൾ ഡയറക്ടർമാർ.
അധ്യാപകർ: നിലവിൽ റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂളുകളിൽ ജോലി ചെയ്യുന്ന എല്ലാ യോഗ്യതയുള്ള അധ്യാപകരും.
ഒരു നിർദ്ദിഷ്ട മാനദണ്ഡം അടിസ്ഥാനമാക്കിയാകും യോഗ്യത നേടുന്നതിനായുള്ള നടപടിക്രമങ്ങൾ. റാസ് അൽ ഖൈമയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ താമസം, ജോലി, ഒരു ഉന്നത ബിരുദം, സ്കൂളിലെ മികച്ച പ്രകടനം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.
യോഗ്യരായിട്ടുള്ള അധ്യാപകർ ഒരു ഔദ്യോഗിക അപ്പോയിൻ്റ്മെൻ്റ് ലെറ്റർ, വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവ്, റെസിഡൻസിയുടെയും ജോലിയുടെയും രേഖകൾ, സ്കൂൾ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവർ നൽകിയ സംഭാവനകളുടെ തെളിവുകൾ എന്നിവ സമർപ്പിക്കണം.
ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ, റാസ് അൽ ഖൈമയിലെ ഡിഒകെ അവ അവലോകനം ചെയ്യും. ഗോൾഡൻ വിസ പ്രോസസിങിന്റെ ഭാഗമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനുള്ള യോഗ്യതയുടെ സ്ഥിരീകരണം അധ്യാപകന് അയച്ച് നൽകുകയും ചെയ്യും.
‘റാസൽഖൈമയിലെ എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് ഈ സംരംഭം തിരിച്ചറിയുന്നതായി’, ആർഎകെ ഡിഒകെ ബോർഡ് അംഗം ഡോ. അബ്ദുൽറഹ്മാൻ അൽ നഖ്ബി പറഞ്ഞു.
Comments (0)