Uae golden visa;സ്‌പോൺസറും ജോലിയും ഇനി വേണ്ട; പത്ത് വർഷത്തേക്കുള്ള യുഎഇ വിസ സ്വന്തമാക്കാം;പ്രവാസികൾക്ക് കോളടിച്ചു

Uae golden visa;ദുബായ്: വിദേശികളും ശതകോടീശ്വരന്മാരും ഏറ്റവും കൂടുതൽ കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇപ്പോൾ യുഎഇ. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷയുള്ള രാജ്യം കൂടിയാണ് യുഎഇ. നിരവധി രാജ്യങ്ങളിൽ നിന്നുള്ള സമ്പന്നർ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും തയ്യാറാണ്. അബുദാബി, അജ്മാൻ, ദുബായ്, ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ ഏഴ് എമിറേറ്റുകൾ കൂടിച്ചേർന്നതാണ് യുഎഇ.

രാജ്യത്തിന്റെ പൗരത്വം ലഭിക്കാനും എമിറേറ്റുകളിൽ സ്ഥിര താമസമാക്കുന്നതിനുമുള്ള ആദ്യത്തെ വഴിയാണ് യുഎഇ ഗോൾഡൻ വിസ. നിലവിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഭ തെളിയിച്ചവർക്കടക്കം യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നുണ്ട്. നിക്ഷേപകർ, ബിസിനസ്സ് ഉടമകൾ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, സമീപകാല ബിരുദധാരികൾ, മാനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെല്ലാം ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.

മാത്രമല്ല, യുഎഇ ഗോൾഡൻ വിസ ലഭിച്ചവർക്ക് സ്‌പോൺസർ ചെയ്യാതെയോ ജോലി ഇല്ലാതെയോ യുഎഇയിൽ താമസിക്കാൻ സാധിക്കും. ഇവർക്ക് രാജ്യത്തിന് പുറത്ത് എത്രകാലം വേണമെങ്കിലും താമസിക്കുകയും ചെയ്യും. വിസയുള്ളവർ ആറുമാസം കൂടുമ്പോൾ യുഎഇയിലേക്ക് മടങ്ങണമെന്ന നിബന്ധന നീക്കം ചെയ്തു. ഗോൾഡൻ വിസയുള്ളവർക്ക് ചില പ്രത്യേക നേട്ടങ്ങളും ലഭിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഒന്നിലധികം എൻട്രികളുള്ള ആറ് മാസത്തേക്കുള്ള എൻട്രി വിസ. കൂടാതെ, പങ്കാളികൾ കുട്ടികളും ഉൾപ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങളെ അവരുടെ പ്രായം പരിഗണിക്കാതെ സ്‌പോൺസർ ചെയ്യാൻ ഇവർക്ക് അനുവാദമുണ്ട്.

നിക്ഷേപകൻ, കലാകാരൻ, സംരംഭകൻ, എന്നിങ്ങനെയുള്ള താമസക്കാരനെ ആശ്രയിച്ച് ഗോൾഡൻ വിസയ്ക്കുള്ള മാനദണ്ഡങ്ങൾ വ്യത്യാസപ്പെടും. യുഎഇയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഗോൾഡൻ വിസ ലഭിക്കും. രണ്ട് മില്യൺ ദിർഹം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ ഗോൾഡൻ വിസ ലഭിക്കുന്നതാണ്. ഇങ്ങനെയുള്ളവർക്ക് സ്‌പോൺസറുടെയും മറ്റ് ജോലിയുടേയോ ആവശ്യമില്ല. 2 മില്യൺ ദിർഹത്തിൽ കുറയാത്ത ഒരു പ്രോപ്പർട്ടി അല്ലെങ്കിൽ കുറച്ചധികം പ്രോപ്പർട്ടികൾ നിങ്ങളുടെ ഉടമസ്ഥതയിലാണെങ്കിൽ, പുതുക്കാവുന്ന അടിസ്ഥാനത്തിൽ 5 വർഷത്തേക്ക് ഗോൾഡൻ വിസ അനുവദിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version