UAE has just released a brand new 100 dirham;പോളിമർ കൊണ്ട് നിർമിതി, പുത്തൻ ഡിസൈനും, സവിശേഷതകളും; പുതിയ 100 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ

UAE has just released a brand new 100 dirham;അബൂദബി: 100 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കിയിരിക്കുകയാണ് യുഎഇ സെൻട്രൽ ബാങ്ക്. പോളിമർ കൊണ്ടാണ് പുതിയ നോട്ട് നിർമ്മിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഡിസൈനും നൂതന സുരക്ഷാ സവിശേഷതകളും ഉപയോഗിച്ചാണ് ഈ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് പറയുന്നു.

പുതിയ നോട്ടിന്റെ മുൻവശത്ത് ചരിത്ര-സാംസ്കാരിക സവിശേഷതകളേറെയുള്ള ഉം അൽ ഖുവൈൻ നാഷണൽ ഫോർട്ടും, മറുവശത്ത് രാജ്യത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നും ഒരു പ്രധാന ഷിപ്പിംഗ്, സമുദ്ര ഗതാഗത കേന്ദ്രവുമായ ഫുജൈറ തുറമുഖവും കാണാം. കൂടാതെ, ഇത്തിഹാദ് റെയിലും നോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏഴ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതും ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്നതുമാണ് ഈ റെയിൽവേ ശൃംഖല. 

ഇന്ന് മുതൽ നിലവിലുള്ള 100 ദിർഹം നോട്ടിനൊപ്പം പുതിയ നോട്ടുകളും വിതരണം ചെയ്യും. എല്ലാ ബാങ്കുകളും എക്സ്ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും കൗണ്ടിങ്ങ് ഉപകരണങ്ങളും പ്രോഗ്രാം ചെയ്ത് നിലവിലുള്ള പേപ്പർ, പോളിമർ നോട്ടുകൾക്കൊപ്പം ഈ പുതിയ നോട്ടുകളുടെ സ്വീകാര്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉപഭോക്തൃ വിശ്വാസം വർദ്ധിപ്പിക്കാനും കൃത്രിമ നോട്ടുകൾക്കെതിരെ പോരാടാനും പുതിയ നോട്ടിൽ ആധുനിക സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സ്പാർക്ക് ഫ്ലോ ഡൈമൻഷൻസ്, കിനെഗ്രാം കളർസ് എന്നറിയപ്പെടുന്ന മൾട്ടി-കളർ സുരക്ഷാ ചിപ്പ് ടെക്നോളജി തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചിരിക്കുന്നു.

പോളിമർ ബാങ്ക് നോട്ടുകൾ പരമ്പരാഗത പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നതാണ്, കൂടുതൽ കാലം പ്രചാരത്തിലുണ്ടാകും. അന്ധരും കാഴ്ച വൈകല്യമുള്ളവരുമായ ഉപഭോക്താക്കളെ ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിനായി ബ്രെയിൽ ലിപിയിലുള്ള ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *